UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം, 21 മരണം

അഴിമുഖം പ്രതിനിധി

പാകിസ്താനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം. ചാര്‍സാഡയിലുള്ള ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍  അതിക്രമിച്ചു കയറിയ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍  21 ഓളം പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.  രാവിലെ ഒമ്പതരയോടെ സര്‍വകലാശാലയില്‍ നടന്ന കവിതാ ആസ്വാദന ചടങ്ങിനിടെയാണ് ഭീകരര്‍ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. സര്‍വകലാശാല നാമകരണം ചെയ്ത ബച്ചാ ഖാന്റെ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന കവിതാസ്വാദന ചടങ്ങില്‍ 3000 വിദ്യാര്‍ത്ഥികളും 600 വിസിറ്റര്‍മാരും പങ്കെടുത്തിരുന്നു വെന്ന് പറയപ്പെടുന്നു. ക്യാംപസ് സുരക്ഷാ സൈന്യം വളഞ്ഞിരിക്കുകയാണ്. സര്‍വകലാശാലയ്ക്കകത്ത് കുടുങ്ങിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തിയതായും  നാല് ഭീകരരെ വധിച്ചതായും പാക് സൈന്യം ഡിഐജി സയീദ് വസീര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍