2016-ന്റെ ആദ്യ മൂന്നു മാസം കൊണ്ട് തന്നെ 19 പേര്‍ക്കെതിരെ 11 രാജ്യദ്രോഹ കുറ്റങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇക്കാലയളവില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ദ ഹൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിത ജില്ലയായ ബസ്തറില്‍ ഒരു മാധ്യമ പ്രവര്ത്തകന് പോലും ഭയമോ സമ്മര്‍ദ്ദമോ ഇല്ലാതെ ജോലി ചെയ്യുന്നില്ലെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ മാവോയിസ്റ്റുകളുടെ ഭീഷണിക്കൊപ്പം സര്‍ക്കാരിന്റെ നിരീക്ഷണവും മാധ്യമപ്രവര്‍ത്തകരുടെ മേലുണ്ട്. ഫോണ്‍ പൊലീസ് ചോര്‍ത്തുന്നതിനാല്‍ ഫോണിലൂടെ സംസാരിക്കാന്‍ ഏവരും മടിക്കുകയാണ്. റിപ്പോര്‍ട്ടര്‍മാരെ ആക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന സംഘങ്ങള്‍ വിലസ്സുമ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പൊലീസ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സെന്‍സര്‍ഷിപ്പ് കേസുകളിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2015-ലെ ആദ്യ ത്രൈമാസപാദത്തില്‍ രണ്ട് സംഭവങ്ങള്‍ മാത്രമാണുണ്ടായത്. എന്നാല്‍ ഈ വര്‍ഷം അത് 17 ആണ്. സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് ഉര്‍ദു എഴുത്തുകാരോട് ആവശ്യപ്പെട്ടതു മുതല്‍ ഹരിയാനയില്‍ മനുഷ്യ ദൈവം ഗുര്‍മീത് റാം റഹിം കൗറിനെ പരിഹസിച്ചതിന് കൊമേഡിയന്‍ കിക്കു ശാര്‍ദയെ അറസ്റ്റ് ചെയ്ത സംഭവം വരെയുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണം പുതിയത് അല്ലെങ്കിലും ഈ ആക്രമണത്തിന് പിന്നിലെ താല്പര്യം മറ്റൊന്നാണ്.
എതിര്‍ശബ്ദങ്ങളെ ഒതുക്കുക മാത്രമല്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്ന് ജെഎന്‍യു വിഷയത്തില്‍ നിരീക്ഷകര്‍ പറയുന്നു. ചിന്തിക്കുന്നതിനെ ഒതുക്കുകയാണ് ലക്ഷ്യമെന്ന് സര്‍വകലാശാലകള്‍ക്കുമേലുള്ള തുടര്‍ച്ചയായ ആക്രമണം സൂചിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.