UPDATES

ട്രെന്‍ഡിങ്ങ്

അട്ടപ്പാടി പാലക്കാട് ജില്ലയില്‍ നിന്നു മാറ്റി ഇടുക്കിയിലാക്കി വനംവകുപ്പ്

അഴിമുഖം പ്രതിനിധി

പാലക്കാട് ജില്ലയിലല്ല അട്ടപ്പാടി ഇടുക്കി ജില്ലയിലാണെന്ന് സംസഥാന വനംവകുപ്പ്. വന്യജീവി ആക്രമണം സംബന്ധിച്ച് അട്ടപ്പാടി കര്‍ഷക സംരക്ഷണ സമിതി നേതാവ് ഫാ. ജയിംസ് മൊറെയ്‌സ് നല്‍കിയ പരാതിക്കുള്ള മറുപടിയായി വനം-മൃഗസംരക്ഷണം-ക്ഷീരവികസനം-മൃഗശാല വകുപ്പു മന്ത്രിയുടെ ഓഫീസ് അയച്ച കത്തിലാണ് അട്ടപ്പാടി ഇടുക്കിയിലാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

 

കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിനാണ് കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന വനം, വന്യജീവി വകുപ്പിന് കാട്ടാന ശല്യം ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. തുടര്‍ന്ന് പരാതി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റീവ് ഓഫ് ഫോറസ്റ്റ് ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട് എന്നു കാണിച്ച് വനംവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടേതായി കത്തയയ്ക്കുകയായിരുന്നു. ഈ കത്തിന്റെ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുള്ളിടത്താണ് അട്ടപ്പാടി കര്‍ഷക സംരക്ഷണ സമിതി, അട്ടപ്പാടി, ഇടുക്കി എന്നു രേഖപ്പെടുത്തിയിട്ടുള്ളത്.

 

പോസ്റ്റ്മാന് തന്നെ അറിയാവുന്നതിനാല്‍ ഓഫീസില്‍ എത്തി തിരക്കുകയായിരുന്നുവെന്ന് ഫാ. ജെയിംസ് അഴിമുഖത്തോട് പറഞ്ഞു. അതുകൊണ്ടാണ് കത്ത് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍