UPDATES

വായിച്ചോ‌

വര്‍ണങ്ങളുടെ പ്രതിഭാസം ധ്രുവദീപ്തി കാണാനുള്ള ആദ്യ വിമാനയാത്രയില്‍ 130 പേര്‍

ധ്രുവദീപ്തി പ്രതിഭാസം ആകാശത്തുനിന്ന് തന്നെ കാണുവാനായിട്ടുള്ള വിമാനം പുറപ്പെട്ടത് ന്യൂസിലാന്റിലെ സൗത്ത്‌ഐലന്‍ഡില്‍ നിന്നുമാണ്

പ്രകൃതി ഒരുക്കുന്ന വിസ്മയ കാഴ്ചകള്‍ കാണുന്നതിനായി ധ്രുവദീപ്തിയിലേക്കുള്ള ആദ്യ വിമാനയാത്രയില്‍ 130 പേരായിരുന്നു പങ്കെടുത്തത്. ആകാശത്ത് വര്‍ണങ്ങള്‍കൊണ്ട് ഒരു വിസ്മയലോകം സൃഷ്ടിക്കുന്ന ധ്രുവദീപ്തി പ്രതിഭാസം ആകാശത്തുനിന്ന് തന്നെ കാണുവാനായിട്ടുള്ള വിമാനം പുറപ്പെട്ടത് ന്യൂസിലാന്റിലെ സൗത്ത്‌ഐലന്‍ഡില്‍ നിന്നുമാണ്.

എട്ടുമണിക്കൂറോളം നടത്തിയ യാത്രക്ക് എക്കണോമി ക്ലാസിലെ വിമാന നിരക്ക് 1.8 ലക്ഷം രൂപയും ബിസിനസ് ക്ലാസില്‍ 3.6 ലക്ഷവുമായിരുന്നു. ഡോക്ടര്‍ ഇയാന്‍ ഗ്രിഫിനായിരുന്നു യാത്രയുടെ സംഘാടകന്‍. ഭൂമിയുടെ കാന്തിക ധ്രുവങ്ങളില്‍ നിന്ന് 18 ഡിഗ്രി മുതല്‍ 23 ഡിഗ്രി വരെ അകലെയുള്ള മേഖലകളില്‍ രാത്രിയുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന വര്‍ണങ്ങളുടെ പ്രസരത്തെയാണ് ധ്രുവ ദീപ്തിയെന്നു പറയുന്നത്. ദക്ഷിണ ധ്രുവത്തിലെ പ്രതിഭാസത്തെ അറോറ ഓസ്ട്രിയസ് എന്നും ഉത്തരധ്രുവത്തിലെ അറോറ ബോറിയാലിസ് എന്നുമാണ് പറയുന്നത്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/qGJaOf

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍