UPDATES

പ്രവാസം

ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിസാ നടപടികള്‍ ലളിതമാക്കി ഓസ്ട്രേലിയ

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ നിന്നും വ്യാപാര, വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള വിസ നടപടികള്‍ കൂടുതല്‍ ലളിതമാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. പുതിയ പൈലറ്റ് വിസ പദ്ധതി പ്രകാരം ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ സഞ്ചരിക്കുന്നതിനുള്ള വിസയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് സാധിക്കും.

‘ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സഞ്ചാര കമ്പോളമാണ്. ഓസ്‌ട്രേലിയയിലേക്ക് സഞ്ചരിക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ നടപടി വഴി സാധിക്കും,’ എന്ന് ഓസ്‌ട്രേലിയയിലെ വ്യവസായ, നിക്ഷേപ കാര്യങ്ങള്‍ക്കുള്ള മന്ത്രി ആന്‍ഡ്ര്യൂ റോബ് അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ എമ്പാടുമുള്ള തിരഞ്ഞെടുത്ത ട്രാവല്‍ ഏജന്റുമാര്‍ വഴി വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ സബ്ക്ലാസ് 600 വിസകള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. വ്യാപാര, വിനോദ ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നതിനുള്ള താല്‍ക്കാലിക അനുമതിയാണ് സബ്ക്ലാസ് 600 വിസകള്‍ വഴി ലഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പുവച്ച ഓസ്‌ട്രേലിയ-ഇന്ത്യ മെമ്മൊറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഓണ്‍ ടൂറിസം കരാറിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വിനോദ സഞ്ചാരമേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് കരാറിന്റെ ഉദ്ദേശം.

‘ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ദേശീയ ടൂറിസം തന്ത്രമായ ടൂറിസം 2020 പദ്ധതി പ്രകാരം, 2020 ആകുമ്പോഴേക്കും ഓസ്‌ട്രേലിയന്‍ വിനോദ സഞ്ചാര മേഖലയിലേക്ക് പ്രതിവര്‍ഷം 1.9 മില്യണ്‍ യുഎസ് ഡോളറിനും 2.3 മില്യണ്‍ യുഎസ് ഡോളറിനും ഇടയില്‍ സംഭാവന ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ ഭാഗമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സന്ദര്‍ശക കമ്പോളത്തെ ചൂഷണം ചെയ്തുകൊണ്ട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്,’ എന്ന് റോബ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍