UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുരക്ഷാ ഭീതി: അണ്ടര്‍-19 ലോകകപ്പില്‍ നിന്നും ഓസ്‌ത്രേലിയ പിന്‍മാറി

അഴിമുഖം പ്രതിനിധി

സുരക്ഷാഭീതി കാരണം ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഓസ്‌ത്രേലിയ പിന്‍മാറി. കഴിഞ്ഞ ഒക്ടോബറില്‍ ഓസ്‌ത്രേലിയയുടെ ദേശീയ ടീമും ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും ഇതേകാരണങ്ങളാല്‍ പിന്‍മാറിയിരുന്നു. ക്രിക്കറ്റ് ഓസ്‌ത്രേലിയയുടെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ ഷീന്‍ കരോള്‍ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെത്തി സുരക്ഷ സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമിനെ അയക്കേണ്ടെന്ന് തീരുമാനിച്ചത്.

ജനുവരി 27-ന് ചിറ്റഗോംഗില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും നേപ്പാളും ന്യൂസിലന്റും അടങ്ങുന്ന ഡി ഗ്രൂപ്പിലായിരുന്നു ഓസ്‌ത്രേലിയ.

ഓസ്‌ത്രേലിയ പിന്‍മാറിയതിനെ തുടര്‍ന്ന് ഐസിസി അയര്‍ലന്റിനെ ലോകകപ്പ് കളിക്കാന്‍ ക്ഷണിച്ചു. ഐസിസിയുടെ സുരക്ഷാ മാനേജരും സ്വതന്ത്ര സുരക്ഷാ ഏജന്‍സിയും ടൂര്‍ണമെന്റിന്റെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐസിസി അറിയിച്ചു.

ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനക്കാരായിരുന്നു അയര്‍ലണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍