UPDATES

നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടി ഓസ്ട്രേലിയയ്ക്കും മാതൃകയാക്കാം: സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ കമ്പനി

അഴിമുഖം പ്രതിനിധി

നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടി ഓസ്ട്രേലിയയ്ക്കും മാതൃകയാക്കാമെന്ന് സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ കമ്പനി. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത് ഓസ്ട്രേലിയയിലെ സമ്പദ് വ്യവസ്ഥയ്ക്കും ബാങ്കുകള്‍ക്കും ഗുണകരമാകുമെന്നാണ് സ്വിസ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയായ യുബിഎസിന്റെ അഭിപ്രായം. കള്ളപ്പണവും വ്യാജ നോട്ടുകളും ഓസിസ് സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുബിഎസ് വിദഗ്ധന്‍ ജൊനാഥന്‍ മോട്ട് ഓസ്ട്രേലിയയ്ക്കു ഇന്ത്യയെ മാതൃകയാക്കാമെന്ന് വ്യക്തമാക്കിയത്.

ഓസ്ട്രേലിയന്‍ കറന്‍സിയില്‍ 92 ശതമാനവും ഉയര്‍ന്ന മൂല്യമുള്ള 50,100 ഡോളറുകളാണ്. ഇത് പിന്‍വലിച്ചാല്‍ രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിക്കും. അത് നോട്ട് ഇടപാടുകളിലെ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും കുറയാന്‍ ഇടയാക്കുകയും നികുതിയും വരുമാനവും വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ ബാങ്ക് നിക്ഷേപങ്ങളിലും വലിയ വര്‍ധനവുണ്ടാകുമെന്നും ജൊനാഥന്‍ മോട്ട് പറയുന്നു.

ഓസ്ട്രേലിയയില്‍ നിലവില്‍ പണം നേരിട്ടു നല്‍കിയുള്ള പണമിടപാടുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടുതല്‍പ്പേരും ഡിജിറ്റല്‍ പണമിടപാടുകളിലേക്കു തിരിഞ്ഞിട്ടുണ്ട്. അതിനാല്‍ കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ രാജ്യത്ത് നോട്ട് പിന്‍വലിക്കല്‍ വിജയകരമായി നടപ്പാക്കാമെന്ന് ജൊനാഥന്‍ ചൂണ്ടിക്കാട്ടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍