UPDATES

ഓട്ടോമൊബൈല്‍

ഇനി ഗതാഗത കുരുക്കുകള്‍ പേടിക്കണ്ട; കുറഞ്ഞ ചെലവില്‍ സുഖയാത്രയൊരുക്കാന്‍ റെഡ് ഐ വിമാന സര്‍വീസുകള്‍

രാത്രിയില്‍ 9നു ശേഷം പുറപ്പെട്ടു പുലരും മുന്‍പു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സര്‍വീസുകളെയാണു റെഡ് ഐ വിമാനങ്ങള്‍ എന്നു വിളിക്കുന്നത്.

വരാനിരിക്കുന്നത് റെഡ് ഐ വിമാന സര്‍വീസുകളുടെ കാലം. ഹോട്ടല്‍ താമസം ഒഴിവാക്കാനും നഗരത്തിലെ പകല്‍ സമയ ഗതാഗത കുരുക്കുകള്‍ പേടിക്കാതെ യാത്ര ചെയ്യാനുമുളള അവസരമാണ് ഇത്തരം സര്‍വീസുകള്‍ നല്‍കുന്നത്. രാത്രിയില്‍ 9നു ശേഷം പുറപ്പെട്ടു പുലരും മുന്‍പു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സര്‍വീസുകളെയാണു റെഡ് ഐ വിമാനങ്ങള്‍ എന്നു വിളിക്കുന്നത്. അസമയത്തുളള സര്‍വീസായതിനാല്‍ നിരക്ക് കുറയുമെന്ന പ്രത്യേകതയുമുണ്ട്. രാത്രി വൈകിയുളള യാത്രകള്‍ മൂലം കണ്ണു ചുവക്കുന്നതില്‍ നിന്നാണd ഇത്തരം സര്‍വീസിനു റെഡ് ഐ എന്ന പേരു വീണിരിക്കുന്നത്.

രാജ്യത്തെ പല ടെര്‍മിനലുകളിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളുടെ എണ്ണം കവിഞ്ഞതിനാല്‍ ടെര്‍മിനലുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടിയാണ് വിമാനങ്ങള്‍ മറ്റു തിരക്കു കുറഞ്ഞ വിമാനത്താവളങ്ങളിലേക്ക് രാത്രിയില്‍ ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്‍ഡിഗോയ്ക്കു പിന്നാലെ എയര്‍ ഇന്ത്യയും ഈ മാസം അവസാനത്തോടെ റെഡ് ഐ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹ-ിഗോവ, ഡല്‍ഹി-കോയമ്പത്തൂര്‍, ബംഗളൂരു-അഹമ്മദാബാദ് റൂട്ടുകളില്‍ സാധാരണ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും റെഡ് ഐ സര്‍വീസുകള്‍ എയര്‍ ഇന്ത്യ നടത്തുക.

2015-ല്‍ സ്പൈസ് ജെറ്റാണ് റെഡ് ഐ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചത്. 2020-ല്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ പലതും ശേഷിയുടെ 100 ശതമാനം കൈവരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളുടെ ഒഴുക്കു കൂടുമെന്നാണ് പ്രതീക്ഷ. ശൈത്യകാല ഷെഡ്യൂളില്‍ കൊച്ചിയില്‍ നിന്നും ഒട്ടേറെ റെഡ് ഐ സര്‍വീസുകള്‍ ആഭ്യന്തര സെക്ടറില്‍ പുതിയതായി വന്നിട്ടുണ്ട്.

ഇന്‍ഡിഗോയുടെ പുതിയ കൊച്ചി ഗോവ സര്‍വീസ് രാത്രി 9.40ന് പുറപ്പെട്ട് രാത്രി 11ന് ഗോവയിലെത്തും. അവിടെ നിന്നു രാത്രി 11.30ന് പുറപ്പെട്ടു പുലര്‍ച്ചെ ഒന്നിന് കൊച്ചിയിലെത്തും. ഡിസംബര്‍ 9ന് ആരംഭിക്കുന്ന ലക്നൗ സര്‍വീസ് രാത്രി 9.20ന് പുറപ്പെട്ടു പുലര്‍ച്ചെ 1.15ന് ലക്നൗവിലെത്തും. ഗോ എയര്‍ ഗോവയിലേക്കു പുറപ്പെടുന്നതു പുലര്‍ച്ചെ 3.20നാണ്. ഇന്‍ഡിഗോയുടെ നാഗ്പുര്‍ വിമാനം രാത്രി 9ന് പുറപ്പെട്ടു 11 മണിക്ക് നാഗപുരിലെത്തും. നാഗ്പുരില്‍ നിന്നു രാത്രി 11.30ന് പുറപ്പെട്ടു പുലര്‍ച്ചെ 1.30ന് കൊച്ചിയിലെത്തും. രാത്രി 10.50നുളള എയര്‍ ഏഷ്യയുടെയും രാത്രി 12.15നുളള എയര്‍ ഇന്ത്യയുടെയും ബംഗളൂരു സര്‍വീസും റെഡ് ഐ തന്നെ. പുലര്‍ച്ചെ 2.25, 3.15 എന്നിങ്ങനെയുളള സമയത്ത് കൊച്ചിയില്‍ നിന്നു ആഭ്യന്തര സര്‍വീസുകളുണ്ട്.

ലോകത്ത് അവധിക്കാലം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ മുമ്പില്‍ ഇന്ത്യയെന്ന് സര്‍വേ

കമൽറാം സജീവ് എന്ന ജേർണലിസ്റ്റ് മാറി സുഭാഷ് ചന്ദ്രൻ എന്ന റൈറ്റർ എഡിറ്ററാവുന്ന മാതൃഭൂമി : ചില നിരീക്ഷണങ്ങൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍