UPDATES

ഓട്ടോമൊബൈല്‍

2018 സീസണിലെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രിക്കുള്ള കലണ്ടര്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് 25ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാവും 2018 എഫ് വണ്‍ സീസണ്‍ തുടങ്ങുക

2018 സീസണിലെ ഫോര്‍മുല വണ്‍ ഗ്രാന്‍പ്രിക്കുള്ള കലണ്ടര്‍ എഫ്.ഐ.എ (രാജ്യാന്തര ഓട്ടമൊബീല്‍ ഫെഡറേഷന്‍) പ്രഖ്യാപിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന എഫ്.ഐ.എ വേള്‍ഡ് മോട്ടോര്‍ സ്‌പോര്‍ട് കൗണ്‍സില്‍ യോഗത്തിലാണ് 2018-ലെ എഫ് വണ്‍ കലണ്ടറിന് അംഗീകാരം നല്‍കിയത്. അടുത്ത മാര്‍ച്ച് 25ന് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാവും 2018 എഫ് വണ്‍ സീസണ്‍ തുടങ്ങുക. വരുന്നസീസണില്‍ ആവേശം കൂട്ടാന്‍ ജര്‍മന്‍, ഫ്രഞ്ച് ഗ്രാന്‍പ്രികളും മടങ്ങി എത്തുന്നുണ്ട്.

പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഫോര്‍മുല വണ്‍ ഗ്രോസര്‍ പ്രിസ് വണ്‍ ഡോയിച്‌ലന്‍ഡും എഫ് വണ്‍ ഗ്രാന്‍പ്രി ഡെ ഫ്രാന്‍സും മടങ്ങിയെത്തുന്നത്. 2018 സീസണില്‍ ചൈനീസ്, സിംഗപ്പൂര്‍ ഗ്രാന്‍പികള്‍ തുടരുമോ എന്നത് സംശയമാണ്. എങ്കിലും ഏപ്രില്‍ എട്ടിന് ചൈനീസ് ഗ്രാന്‍പ്രിയും സെപ്റ്റംബര്‍ 16-ന് സിംഗപ്പൂര്‍ ഗ്രാന്‍പ്രിയും കലണ്ടറില്‍ ഇടംനേടിയിട്ടുണ്ട്. എഫ് വണ്‍ ഗ്രൂപ്പുമായി പുതിയ കരാര്‍ ഒപ്പിടുന്നതിനെ ആശ്രയിച്ചാവും ഇരുവേദികളിലും മത്സരം നടക്കാനുള്ള സാധ്യതയുണ്ടാവുക.

ടീമുകള്‍ക്കു തയാറെടുപ്പിന് ആവശ്യത്തിനു സമയം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അടുത്ത സീസണിലെ കലണ്ടര്‍ ഇത്രയും മുന്‍കൂട്ടി പ്രഖ്യാപിച്ചത്. നവംബര്‍ 25-ന് അബുദാബിയിലെ യാസ് മരീനയില്‍ നടക്കുന്ന മത്സരത്തോടെയാവും 2018 ഫോര്‍മുല വണ്‍ ചാംപ്യന്‍ഷിപ്പിന്റെ സീസണ്‍ അവസാനിക്കും

2018 ഫോര്‍മുല വണ്‍ കലണ്ടര്‍
(തീയതി, ഗ്രാന്‍പ്രി, വേദി എന്ന ക്രമത്തില്‍)
മാര്‍ച്ച് 25 – ഓസ്‌ട്രേലിയ – മെല്‍ബണ്‍
ഏപ്രില്‍ 8 – ചൈന – ഷാങ്ഹായ്
ഏപ്രില്‍ 15 – ബഹ്‌റൈന്‍ – സാഖിര്‍
ഏപ്രില്‍ 29 – അസര്‍ബൈജാന്‍ – ബാകു
മേയ് 13 – സ്‌പെയന്‍ – ബാഴ്‌സലോണ
മേയ് 27 – മൊനാക്കോ
ജൂണ്‍ 10 – കാനഡ – മോണ്‍ട്രിയല്‍
ജൂണ്‍ 24 – ഫ്രാന്‍സ് – ലെ കാസ്റ്റലെ
ജൂലൈ 1 – ഓസ്ട്രിയ – സ്പീല്‍ബര്‍ഗ്
ജൂലൈ 8 – ബ്രിട്ടന്‍ – സില്‍വര്‍‌സ്റ്റോണ്‍
ജൂലൈ 22 – ജര്‍മനി ഹോക്കന്‍ഹൈം
ജൂലൈ 29 – ഹംഗറി – ബുഡാപെസ്റ്റ്
ഓഗസ്റ്റ് 26 – ബെല്‍ജിയം – സ്പാ ഫ്രാങ്കോഷാംപ്‌സ്
സെപ്റ്റംബര്‍ 2 – ഇറ്റലി – മോന്‍സ
സെപ്റ്റംബര്‍ 16 – സിംഗപ്പൂര്‍
സെപ്റ്റംബര്‍ 30 – റഷ്യ – സോചി
ഒക്ടോബര്‍ 7 – ജപ്പാന്‍ – സുസുക്ക
ഒക്ടോബര്‍ 21 – യുഎസ്എ – ഓസ്റ്റിന്‍, ടെക്‌സസ്
ഒക്ടോബര്‍ 28 – മെക്‌സിക്കോ -മെക്‌സിക്കോ സിറ്റി
നവംബര്‍ 21 – ബ്രസീല്‍ – സാവോ പോളോ
നവംബര്‍ 25 – അബുദാബി – യാസ് മരീന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍