UPDATES

ഓട്ടോമൊബൈല്‍

സര്‍ക്കാരിന്റെ പെട്രോള്‍/ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി 10000 ഇലക്ട്രിക് വാഹനങ്ങള്‍!

ഒറ്റചാര്‍ജില്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഫോര്‍ ഡോര്‍ ഇലക്ട്രിക് സെഡാനാണ് സര്‍ക്കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നത്

2030-ഓടെ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നീക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായി നിലവിലെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പകരമായി 10000 ഇലക്ട്രിക് സെഡാനുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനുള്ള ഒരുക്കത്തിലാണ് എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസ് ലിമിറ്റഡ് (EESL).

ഒറ്റചാര്‍ജില്‍ 120-150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഫോര്‍ ഡോര്‍ ഇലക്ട്രിക് സെഡാനാണ് സര്‍ക്കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ നിലവിലുള്ള കാറുകള്‍ക്ക് പകരമായി ആയിരം സെഡാനുകള്‍ എത്തും. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള സെഡാനുകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കും.

ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി നിശ്ചിതദൂരം ഇടവിട്ട് ഇലക്ട്രിക് സ്‌റ്റേഷന്‍ ആവശ്യമാണ്. ഇതിനായി വിവിധ ഭാഗങ്ങള്‍ 3000 എ.സി ചാര്‍ജിങ് പോയന്റും 1000 ഡി.സി ചാര്‍ജിങ് പോയന്റും സ്ഥാപിക്കാനുള്ള ടെന്‍ഡറും ഇ.ഇ.എസ്.എല്‍ ക്ഷണിക്കും.

ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ ആദ്യഘട്ടത്തിലെ ആയിരം ഇലക്ട്രിക് കാറുകള്‍ എത്തുമ്പോള്‍ തന്നെ നഗരത്തില്‍ വിവിധയിടങ്ങളിലായി 400 ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ലഭ്യമാക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍