UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യയില്‍ ഹോണ്ട മൊബീലിയോ നിര്‍മാണം അവസാനിപ്പിച്ചു?

2014-ല്‍ വിപണിയിലെത്തിയ മൊബീലിയോ ഇന്ത്യയില്‍ പരാജയമായിരുന്നു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട, തങ്ങളുടെ മള്‍ട്ടി പര്‍പ്പസ് വാഹനമായ മൊബീലിയോയുടെ നിര്‍മാണം അവസാനിപ്പിച്ചതായി സൂചന. മാരുതിയുടെ എര്‍ട്ടിഗയ്‌ക്കെതിരെ ഹോണ്ട എത്തിച്ചതായിരുന്നു മൊബീലിയോ. 2014-ല്‍ വിപണിയിലെത്തിയ മൊബീലിയോ ഇന്ത്യയില്‍ പരാജയമായിരുന്നു. ഈ മാര്‍ച്ച് മുതല്‍ മൊബീലിയോയുടെ നിര്‍മാണം നിര്‍ത്തിയായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച ഔദ്യോഗികമായി അറിയിപ്പ് ഒന്നും ഇതുവരെ കമ്പനി നല്‍കിയിട്ടില്ലെങ്കിലും ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മൊബീലിയോ ഒഴിവാക്കിയിട്ടുണ്ട്. ഹോണ്ട ഡീലര്‍ഷിപ്പുകളും പുതിയ മൊബീലിയോ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ല. കൂടാതെ ജിഎസ്ടി പശ്ചാത്തലത്തില്‍ പുതുക്കി വില നിശ്ചയിച്ച ഹോണ്ടയുടെ വാഹനങ്ങളുടെ പട്ടികയിലും മൊബീലിയോയില്ല.

ഹോണ്ട സിറ്റി സെഡാനിലെ ഡീസല്‍ പെട്രോള്‍ എഞ്ചിനില്‍ ചെറിയ ഹാച്ച്ബാക്ക് ബ്രിയോ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് മൊബീലിയോ അവതരിപ്പിച്ചത്. രൂപത്തിലും പെര്‍ഫോമെന്‍സിലും ഇന്ത്യന്‍ വാഹന പ്രേമികളെ ആകര്‍ഷിക്കാന്‍ കഴിയാതിരുന്നതാണ് മൊബീലിയോയ്ക്ക് തിരിച്ചടിയായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍