UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഇലക്ട്രിക്ക് വാഹനങ്ങളുമായി ഹ്യൂണ്ടായ്

ഇന്ധനകാറുകളുടെ അതേരൂപത്തിലും ശൈലിയിലുമാണ് ഇലക്ട്രിക്ക് കോനയും നിര്‍മ്മിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണികളില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ എത്തിക്കാനൊരുങ്ങി കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ്. അവരുടെ ആദ്യത്തെ ഇലക്ട്രിക്ക് മോഡല്‍ കോനാകോപാക്ട് എസ്.യു.വി ജൂലായ് ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇന്ധന കാറുകളുടെ അതേരൂപത്തിലും ശൈലിയിലുമാണ് ഇലക്ട്രിക്ക് കോനയും നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സാധാരണ കാറുകളില്‍ നിന്നും കോനയ്ക്ക് ഒരുവ്യത്യാസവും ഇല്ല. കാറിന്റെ ചാര്‍ജിങ്ങ് സോക്കറ്റ് മുന്‍വശത്തായിരിക്കും. ഒറ്റ ചാര്‍ജില്‍ കോന 312 മുതല്‍ 482 കിലോ മീറ്റര്‍ വരെ ഓടിയ്ക്കാന്‍ കഴിയും.

വിദേശത്ത് സ്റ്റാന്‍ഡേര്‍ഡ്‌, എക്‌സ്റ്റെന്‍ഡ് എന്നിങ്ങനെ രണ്ടു പതിപ്പുകളാണ് കോനയ്ക്കുള്ളത്. സ്റ്റാന്‍ഡേര്‍ഡ്‌ കോനയില്‍ 39.2 kWh ബാറ്ററിയും എക്സ്റ്റന്റഡ് കോനയില്‍ 64 kWh ബാറ്ററിയുമാണ് കരുത്ത് പകരുക. ഫാസ്റ്റ് ചാര്‍ജറില്‍ 54 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ് ചെയ്യാനും സാധിക്കും എന്നതാണ് കമ്പനി വാഗ്ദാനം. ഈ രണ്ടു മോഡലുകളില്‍ ഏതാണ് ഇന്ത്യയിലെത്തുക എന്നത് ലോഞ്ചിങ്ങ് വേളയില്‍ മാത്രമെ കമ്പനി വെളിപ്പെടുത്തുകയുള്ളൂ.

നിലവില്‍ വിദേശ നിരത്തിലുള്ള റഗുലര്‍ കോനയെക്കാള്‍ 15 എംഎം നീളവും 20 എംഎം ഉയരവും ഇലക്ട്രിക്കിന് കൂടുതലുണ്ട്. 25 ലക്ഷത്തിനുള്ളില്‍ ഇതിനു വില പ്രതീക്ഷിക്കാം. ആദ്യഘട്ടത്തില്‍ 1000 കോനകളായിരിക്കും ഇന്ത്യയിലേക്കെത്തുക. വിപണിയുടെ ആവശ്യകതയനുസരിച്ച് കൂടുതല്‍ എണ്ണം പിന്നീട് കൊണ്ടുവരും.

Read More :കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഹ്യുണ്ടായ് വെന്യു വിപണിയിലെത്തി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍