UPDATES

ഓട്ടോമൊബൈല്‍

യെസ്ഡി ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ച് എത്തുന്നു

350 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് യെസ്ഡി 350-യില്‍ ഉല്‍പ്പടുത്തിയിരിക്കുന്നത്

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും യുവാക്കളുടെ ഹരമായിരുന്ന യെസ്ഡി ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ച് എത്തുകയാണ്. ജാവ ബ്രാന്‍ിനെ ഏറ്റെടുത്ത മഹീന്ദ്ര അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ യെസ്ഡി ബൈക്കുകള്‍ നിരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. ഇതിനായി 2018-ലെ ഗ്രേറ്റ് നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ യെസ്ഡി 350 കണ്‍സെപ്റ്റ് മോഡല്‍ എത്തിക്കാനായിട്ടുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

350 സിസി ഫോര്‍ സ്‌ട്രോക്ക് എഞ്ചിനാണ് യെസ്ഡി 350-യില്‍ ഉല്‍പ്പടുത്തിയിരിക്കുന്നത്. 26 ബിഎച്ച്പി കരുത്തും 32 എന്‍ എം ടോര്‍ക്ക് എഞ്ചിനുമാണ്. 5 സ്പീഡാണ് ഗിയര്‍ ബോക്‌സ്. സുരക്ഷയ്ക്കായി ഓപ്ണഷലായി ആന്റി-ലോക്കിങ് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തുന്ന ബൈക്കിന് ഏകദേശം 1.2 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെയാകും വിപണി വില പ്രതീക്ഷിക്കുന്നത്.

പഴയ രൂപത്തില്‍ ആധുനിക ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയായിരിക്കും യെസ്ഡി എത്തുക. മഹീന്ദ്രയുടെ പിതംബൂര്‍ പ്ലാന്റില്‍ യെസ്ഡി 350-ന്റെ പണി പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ്. പുതിയതായി യെസ്ഡിയുടെ വെബ്‌സൈറ്റും കമ്പനി ആരംഭിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍