UPDATES

ഓട്ടോമൊബൈല്‍

കൊച്ചിയില്‍ ഇനി ഓട്ടോയും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം അതും സ്മാര്‍ട്ട് ഫോണില്ലാതെ

ഇന്‍ഫോ പാര്‍ക്കിലെ ‘മെലോസിസ്’ എന്ന സ്ഥാപനമാണ് കിയോസ്‌ക് വികസിപ്പിച്ചിരിക്കുന്നത്

കൊച്ചിയില്‍ ഇനി ഓട്ടോ ടാക്‌സിയും ഓണ്‍ലൈന്‍ ബുക്ക് ചെയ്യാം. സ്മാര്‍ട്ട് ഫോണില്ലാതെ തന്നെ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നുത്. ‘ദേ ഓട്ടോ’ എന്ന പേരിട്ടിരിക്കുന്ന സേവനത്തിന് കൊച്ചിയിലെ 200-ഓളം ഓട്ടോകള്‍ അംഗമാണ്. നിലവില്‍ ‘ദേ ഓട്ടോ’ പരീക്ഷണത്തിലാണ്. ജി.പി.എസ്. സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന കിയോസ്‌കുകള്‍ വഴിയാണ് സേവനം ലഭ്യമാവുക.

ഇന്‍ഫോ പാര്‍ക്കിലെ ‘മെലോസിസ്’ എന്ന സ്ഥാപനമാണ് കിയോസ്‌ക് വികസിപ്പിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സിയും കാര്‍ ടാക്‌സിയും വിളിക്കാനാണ് ഇ-കിയോസ്‌കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. 14-15 ഇഞ്ച് ടാബ് വലിപ്പം മുതല്‍ 20-30 ഇഞ്ച് സ്‌ക്രീന്‍ വരെയുള്ള കിയോസുകളായിരിക്കും കൊച്ചിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കുക. 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ കിയോസ്‌കുകള്‍ക്ക് വില വരും.

എങ്ങോട്ടാണ് പോകേണ്ടത്, നിരക്ക് എത്ര തുടങ്ങിയ ഓപ്ഷനുകള്‍ കിയോസ്‌കിലുണ്ട്. യാത്രക്കൂലി ഓണ്‍ലൈനായും നല്‍കാനും സൗകര്യമുണ്ട്. മൊബൈല്‍ നമ്പര്‍ കിയോസ്‌കില്‍ രേഖപ്പെടുത്തുന്നതോടെ രജിസ്റ്റര്‍ ചെയ്ത നമ്പരിലേക്ക് എസ്.എം.എസ്. വരും. കൂടാതെ ബുക്ക് ചെയ്ത വാഹനത്തിന്റെ ഡ്രൈവറുടെ പേര്, വാഹന നമ്പര്‍, മൊബൈല്‍ നമ്പര്‍ യാത്രാ നിരക്ക് എന്നിവയടങ്ങുന്ന പ്രിന്റൗട്ടും കിട്ടും.

ജി.പി.എസ്, എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍, സൈബര്‍ സെലക്ഷന്‍ കണക്ടിവിറ്റി തുടങ്ങിയ സൗകര്യവും ‘ദേ ഓട്ടോ’ ആപ്ലിക്കേഷനിലുണ്ട്. യാത്രക്കാര്‍ക്ക് പോലീസിനെ ബന്ധപ്പെടാനും പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് നേരിട്ട് സന്ദേശം അയയ്ക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ ‘ദേ ഒട്ടോ’ എന്ന പേരില്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഓട്ടോറിക്ഷ വിളിക്കാനുള്ള സംവിധാനമാണ് കമ്പനി സജ്ജീകരിക്കുക. വര്‍ഷാവസാനത്തോടെ ‘ദേ ടാക്‌സി’ എന്ന പേരില്‍ കാര്‍ ടാക്‌സി ബുക്കിങ് സംവിധാനവും കൊണ്ടുവരാനാണ് നിര്‍മാതാക്കളുടെ ശ്രമം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍