UPDATES

ഓട്ടോമൊബൈല്‍

നിസാന്‍ മോട്ടോഴ്സിന്റെ ആദ്യത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത്

നിസാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഐ.ടി., സോഫ്റ്റ്‌വെയര്‍ കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തെ കേന്ദ്രം.

നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ആദ്യത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബ് ടെക്നോപാര്‍ക്കില്‍ . നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് തിരുവനന്തപുരത്ത് വന്നതോടെ കേരളത്തിന്റെ ഐ.ടി. വികസനത്തില്‍ പുതിയ യുഗം പിറന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യതുകൊണ്ട് പറഞ്ഞു.

ജപ്പാനുപുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി ഡിജിറ്റല്‍ ഹബ്ബ് വളരാനുള്ള സാഹചര്യമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. സംസ്ഥാനത്ത് ഒരു കോടി ചതുരശ്രയടി ഐ.ടി. സ്ഥലം എന്നതാണ് സര്‍ക്കാര്‍ലക്ഷ്യം. രണ്ടരവര്‍ഷത്തിനകം 4.5 ദശലക്ഷം ഐ.ടി. സ്ഥലം ലഭ്യമാക്കാന്‍ സര്‍ക്കാരിനായി.

നിസാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ഐ.ടി., സോഫ്റ്റ്‌വെയര്‍ കേന്ദ്രങ്ങളില്‍ ആദ്യത്തേതാണ് തിരുവനന്തപുരത്തെ കേന്ദ്രം. സാങ്കേതികരംഗത്ത് നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബിനായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു.

ജപ്പാന്‍ അംബാസഡര്‍ കേഞ്ചി ഹീരാമാത്സു, ശശി തരൂര്‍ എം.പി., നിസ്സാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് എന്നിവര്‍ സംബന്ധിച്ചു.

ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗില്‍ ക്രിസ്മസ് മാർക്കറ്റിൽ വെടിവയ്പ്പ്; മൂന്ന് മരണം ഫ്രാൻസിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍