UPDATES

ഓട്ടോമൊബൈല്‍

ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനി സയ്ക് ഇന്ത്യയില്‍ 2,000 കോടിയുടെ പ്ലാന്റ് സ്ഥാപിക്കുന്നു

നിര്‍മാണം നിര്‍ത്തിയ ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റിലായിരിക്കും സയ്ക്കിന്റെയും പ്ലാന്റ്

ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ സയ്ക് (c) മോട്ടോര്‍ കോര്‍പറേഷന്‍ ഇന്ത്യയില്‍ 2,000 കോടിയുടെ പ്ലാന്റ് സ്ഥാപിക്കുന്നു. ഗുജറാത്തിലെ പഞ്ചമഹല്‍സ് ജില്ലയിലെ ഹലൊല്‍ പ്രദേശത്താണ് കമ്പനി പാസഞ്ചര്‍ കാര്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഗുജറാത്ത് സര്‍ക്കാരും സയ്ക് അധികൃതരും ഒപ്പുവെച്ചു കഴിഞ്ഞു.

നിര്‍മാണം നിര്‍ത്തിയ ജനറല്‍ മോട്ടോഴ്സിന്റെ പ്ലാന്റിലായിരിക്കും സയ്ക്കിന്റെയും പ്ലാന്റ്. അടുത്ത അഞ്ച് വര്‍ഷംകൊണ്ടാണ് സയ്ക് 2,000 കോടി രൂപ നിക്ഷേപിക്കാനും 2019-ല്‍ പ്ലാന്റില്‍ നിന്ന് എംജി ബ്രാന്‍ഡിലുള്ള കാറുകളുടെ ഉല്‍പ്പാദനം ആരംഭിക്കാനുമാണ് കമ്പനിയുടെ ശ്രമം. 1924-ല്‍ ബ്രിട്ടീഷ് റേസിംഗ് സ്പോര്‍ട്ട്സ് ബ്രാന്‍ഡായി ഇറക്കിയ എംജി കഴിഞ്ഞ 93 വര്‍ഷത്തിനിടെ ഏറ്റവും നൂതനാത്മകമായ ആഗോള ബ്രാന്‍ഡുകളിലൊന്നായി മാറി.

യൂറോപ്പിലും മറ്റ് ആഗോള ഡിസൈന്‍ കേന്ദ്രങ്ങളിലും നടക്കുന്ന എംജി ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും എന്‍ജിന ഇന്ത്യന്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ഇവിടേക്കും പകര്‍ത്താനാണ് സയ്കിന്റെ പദ്ധതി. ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 46-ാം റങ്കുള്ള സയ്ക്കിന്റെ വാര്‍ഷിക വരുമാനം 10,000 കോടി ഡോളറാണ്. 2020-ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബീല്‍ സ്ഥാപനമാകണമെന്നാണ് കമ്പനിയുടെ ലക്ഷ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍