UPDATES

ഓട്ടോമൊബൈല്‍

സ്വയം നിയന്ത്രിത കാറുകളുമായി സാംസങ്!

പൂര്‍ണമായും ഒരു സ്വയം നിയന്ത്രിത കാറല്ല സാംസങ് നിര്‍മിക്കുക

സ്വയം നിയന്ത്രിത കാറുകളുടെ നിര്‍മാണ രംഗത്തേക്ക് സാംസങും എത്തുകയാണ്. കാലിഫോര്‍ണിയയില്‍ സ്വയം നിയന്ത്രിത കാറുകളുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ സാംസങ് ആരംഭിച്ചിരുന്നു. എന്നാല്‍ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തില്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള അനുമതി കാലിഫോര്‍ണിയ മോട്ടോഴേസ് വെഹിക്കിള്‍ വകുപ്പ് കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്.

പൂര്‍ണമായും ഒരു സ്വയം നിയന്ത്രിത കാറല്ല സാംസങ് നിര്‍മിക്കുക. സ്വയം നിയന്ത്രിത സോഫ്റ്റ്‌വെയര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചെടുക്കുക. ഹ്യുണ്ടായി കാറിലാണ് സാംസങ് പരീക്ഷണം നടത്തുക. കമ്പനി തനിയെ നിര്‍മിച്ചെടുത്ത ക്യാമറകളും സെന്‍സറുകളും സോഫ്റ്റ്‌വെയറുകളും വാഹനത്തില്‍ ഘടിപ്പിച്ചാണ് പരീക്ഷണ ഓട്ടം.

ഈ പരീക്ഷണ ഓട്ടത്തില്‍ എത്രത്തോളം വിജയം നേടാനാകും എന്നതിന് ആശ്രയിച്ചിരിക്കും സാംസങ് ഓട്ടോണമസ് കാറിന്റെ ഭാവി. കഴിഞ്ഞ മേയില്‍ കമ്പനിയുടെ മാതൃരാജ്യമായ സൗത്ത് കൊറിയയില്‍ പരീക്ഷണ ഓട്ടത്തിനുള്ള അനുമതി സാംസങ് ലഭിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍