UPDATES

ഓട്ടോമൊബൈല്‍

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടിയുള്ള പുതിയ കുഞ്ഞന്‍കാര്‍!

വീല്‍ചെയറില്‍ കഴിയുന്ന ആള്‍ക്ക് ആരുടെയുംസഹായമില്ലാതെ കാറില്‍ വീല്‍ചെയറോടെ തന്നെ കയറാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്

വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി മാതരമുള്ള കാര്‍ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. ചെക്ക് റിപ്പബ്ലിക്കിലെ എല്‍ബി മൊബിലിറ്റി എന്ന കമ്പിനിയാണ് ഈ കാര്‍ പുറത്തിറക്കുന്നത്. ലാഡിഷ്‌ലാവ് ബ്രാസ്ഡിന്‍ എന്നയാളും മക്കളും തുടങ്ങിയ അര്‍ബന്‍ മൈക്രോകാര്‍ കമ്പനിയാണ് എല്‍ബി മൊബിലിറ്റി.

വീല്‍ചെയറില്‍ കഴിയുന്ന ആള്‍ക്ക് ആരുടെയുംസഹായമില്ലാതെ കാറില്‍ വീല്‍ചെയറോടെ തന്നെ കയറാന്‍ കഴിയുന്ന സംവിധാനങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. ഈ കാറിന്റെ ഡോറ് മുന്‍ഭാഗത്താണ്. റിമോട്ട് കണ്‍ട്രോളര്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഡോര്‍ തുറന്ന് വീല്‍ചെയറോട് അകത്ത് കയറാം. ഫോര്‍ പോയിന്റ് സേഫ്റ്റി ബെല്‍റ്റ് ഉപയോഗിച്ച് വീല്‍ചെയര്‍ കാറില്‍ സുരക്ഷിതമായി ബന്ധിക്കാം. വീല്‍ ചെയറോടെ ഇരുന്നുതന്നെ വാഹനം ഓടിക്കുകയും ചെയ്യാം.

എല്ലാത്തരം ഇലക്ട്രിക്, മെക്കാനിക്കല്‍ വീല്‍ ചെയറുകളും കാറില്‍ ഉപയോഗിക്കാം. ഡ്രൈവറുടെ സൗകര്യമനുസരിച്ച് സ്റ്റിയറിങ് വീലോ ഹാന്‍ഡില്‍ ബാറോ ഉപയോഗിച്ച് വാഹനം നിയന്ത്രിക്കാം. ആക്‌സിലറേറ്ററും ബ്രേക്ക് ലിവറും ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്കിലാണ് ഘടിപ്പിച്ചിട്ടുള്ളത്. വലംകൈയോ ഇടംകൈയോ ഉപയോഗിച്ച് നിയന്ത്രിക്കാനാകും വിധം കാറില്‍ സുഗമമായി മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും.അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ എമര്‍ജന്‍സി ഡോര്‍ ഓപ്പണിങ് സംവിധാനമുണ്ട്.

മണിക്കൂറില്‍ 50 മൈല്‍ വേഗത്തില്‍ സഞ്ചാരിക്കാന്‍ സഹായിക്കുന്ന ടൂ സ്‌ട്രോക് എന്‍ജിനാണ് കാറിനുള്ളത്. 25,000 അമേരിക്കന്‍ ഡോളറാണ് കാറിന്റെ വില. നിലവില്‍ ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എ എന്നീ രാജ്യങ്ങളില്‍ എല്‍ബി മൊബിലിറ്റിയുടെ കാറുകളുണ്ട്. പൂര്‍ണമായും ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലുള്ള കാറ് നിര്‍മ്മിക്കാനുള്ള ഗവേഷണത്തിലാണ് കമ്പനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍