UPDATES

ഓട്ടോമൊബൈല്‍

തേര്‍ഡ് ജനറേഷന്‍ സ്വിഫ്റ്റ് മാരുതി സുസുക്കിക്ക് പ്രിയമേറുന്നു

ഓട്ടോമാറ്റിക് ഡീസല്‍ ഓപ്ഷനില്‍ മാരുതി സ്വിഫ്റ്റ് കാറുകള്‍ ഇറക്കുന്നതും ഇത് ആദ്യമായാണ്

മൂന്നാം തലമുറ സ്വിഫ്റ്റ് മാരുതി സുസുക്കി ((2018 മാരുതി സുസുക്കി സ്വിഫ്റ്റ്) ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രിയമേറുന്നു.. 4.99 ലക്ഷം രൂപായിലാണ് ഡല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്, ടോപ് വേറിയന്റിന് 7.46 ലക്ഷം രൂപയാണ് വില. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സ്വിഫ്റ്റ് ലഭിക്കും. ഓട്ടോമാറ്റിക് ഡീസല്‍ ഓപ്ഷനില്‍ മാരുതി സ്വിഫ്റ്റ് കാറുകള്‍ ഇറക്കുന്നതും ഇത് ആദ്യമായാണ്.

മുന്‍ഗാമിയില്‍ നിന്ന് വളരെ വ്യത്യസ്തനായാണ് പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്. പുതിയതും ഭാരം കുറഞ്ഞതുമായ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുതിയ സ്വിഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കരുത്തുറ്റതും കൂടുതല്‍ ദൃഢതയാര്‍ന്നതുമായ ഹാച്ച്ബാക്ക് നിര്‍മിക്കുന്നത്തിനു പുതിയ ഷാസി സഹായിച്ചു. ഡിസൈന്‍ പൂര്‍ണ്ണമായും പുതിയതാണ്.

വലിയ ഗ്രില്ല്, ബഗ്-ലൈക്ക് ഹെഡ് ലാംപുകള്‍,പ്രൊജക്ടര്‍ ലെന്‍സുകള്‍ ,എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഡയമണ്ട് കട്ട് അലോയ് വീലുകളും,എല്‍. ഇ.ഡി ടെയ്ല്‍ ലൈറ്റുകളും കൂടി ചേര്‍ന്നതോടെ കാറിനു ഒരു രാജകീയ ലുക്ക് കൈവന്നത് കാണുവാന്‍ സാധിക്കും.

പുത്തന്‍ ഡിസൈന്‍ ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പക്വതയാര്‍ന്ന മുഖരൂപമാണ് പുതിയ സ്വിഫ്റ്റിനു ലഭിച്ചിരിക്കുന്നത്. ക്യാമ്പിനില്‍ കാണുന്ന ഡ്യുവല്‍ -പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ പ്രീമിയം ലുക്ക് സമ്മാനിക്കുന്നു. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ സപ്പോര്‍ട്ട് ചെയ്യുന്ന സിസ്റ്റം മറ്റൊരു സവിശേഷതയാണ്.

സ്മാര്‍ട്ട്‌പ്ലേ സിസ്റ്റമാണ് പുതിയ സ്വിഫ്റ്റിന് ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ ടോപ് വേരിയന്റുകളില്‍ നല്കിയിട്ടുള്ളതും മറ്റൊരു സവിശേഷതയാണ്. പിന്‍ സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് മുന്‍ തലമുറയിലുള്ള സ്വിഫ്റ്റിനെക്കാള്‍ ലെഗ് സ്‌പേസ് കൂടുതല്‍ കിട്ടും. വീതിയേറിയ ബോഡിയും നീളം കൂടിയ വീല്‍ ബേസുമാണ് ഇതിനു കാരണം. ബൂട്ട് കപ്പാസിറ്റിയും വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 268 ലിറ്റര്‍ വരുന്ന ലഗേജുകള്‍ സൂക്ഷിക്കാം.

ഇനി എഞ്ചിന്‍ ഫീച്ചറുകള്‍ പരിശോധിക്കുകയാണെങ്കില്‍- പവര്‍ട്രയ്‌നുകളില്‍ മാറ്റങ്ങള്‍ ഇല്ല. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിന്‍ മുന്‍പത്തെ പോലെ 82 ബി.ച്ച്.പി കരുത്തും 115 എന്‍.എം ടോര്‍ക്കും പുറപ്പെടുവിക്കും. 74 ബി.എച്ച്.പി കരുത്തും 190 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ് ഡീസല്‍ എന്‍ജിനും മാറ്റം ഇല്ല. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്,ഓട്ടോമേറ്റെഡ് മാനുവല്‍ ട്രാസന്‍സ്മിഷന്‍ (എംഎംടി)എന്നിവയാണ് ഓപ്ഷനുകള്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

 

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈൻ വിപണിയില്‍

 

ഡീസൽ ഗേറ്റ്: ഓഡി കാർ തലവൻ റൂപർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ; തെളിവ് നശിപ്പിക്കുമെന്ന് ഭയം

ഫോക്സ്‌വാഗൺ‌ ഗോൾഫ് ടെസ്റ്റ് ചെയ്യുന്നു; ഇന്ത്യയിലേക്ക് വരുമോ?

വീഡിയോ: എൻഫീൽഡ് ബൈക്കുകളുടെ പുതിയ ക്രഷ് ഗാർഡ് കണ്ടോ? വില അറിഞ്ഞോ?

 

സിജി പ്രസന്നന്‍

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍