UPDATES

ഓട്ടോമൊബൈല്‍

മത്സര ഓട്ടം നിയന്ത്രിക്കാന്‍ കൊച്ചിയിലെ ഇടറോഡുകളില്‍ രഹസ്യ ക്യാമറ സ്ഥാപിക്കുന്നു

പനമ്പിള്ളി നഗര്‍ മേഖലയിലെ ഇടറോഡുകളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുക

ബൈക്കുകള്‍ ഉള്‍പ്പടെയുള്ളവയുടെ മത്സര ഓട്ടം നിയന്ത്രിക്കാന്‍ കൊച്ചിയിലെ ഇടറോഡുകളില്‍ രഹസ്യ ക്യാമറ സ്ഥാപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പാണ് മത്സര ഓട്ടം നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറ സ്ഥാപിക്കുന്നത്. പനമ്പിള്ളി നഗര്‍ മേഖലയിലെ ഇടറോഡുകളിലാണ് ആദ്യം ക്യാമറ സ്ഥാപിക്കുക. എവിടെയാണ് ക്യാമറയുള്ളതെന്നും റോഡിന്റെ ഏത് വശത്തേക്കാണ് തിരിച്ചു വെയ്ക്കുന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.

വിവിധ ദിശകളിലേക്ക് സൂം ചെയ്ത് 60 മീറ്റര്‍ അകലെ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ക്യാമറകളായിരിക്കും സ്ഥാപിക്കുന്നത്. രാത്രികാലത്തും പ്രവര്‍ത്തിക്കുന്ന നൈറ്റ് വിഷന്‍ സംവിധാനമുള്ള ക്യാമറകളാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്ന ക്യാമറ വിജയമാണെന്നു കണ്ടെത്തിയാല്‍ നഗരത്തിലെ മറ്റിടങ്ങളിലും ക്യാമറ സ്ഥാപിക്കും.

സൂപ്പര്‍ ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങളെയും മറ്റ് വാഹനങ്ങളെയും നിയന്ത്രിക്കാനും ഇതര കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും ഈ ക്യാമറകള്‍ സഹായിക്കുമെന്നും അധികൃതര്‍ പറയുന്നു. ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നിശ്ചയിച്ചു കഴിഞ്ഞുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍