UPDATES

ഓട്ടോമൊബൈല്‍

അപാകത: ടെസ്ല 11000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

പ്രകടനം മോശമാണെന്ന് കാണിച്ച് വിവിധ വിഭാഗങ്ങളിലെ 400 ജീവനക്കാരെ ടെസ്ല ഇന്‍കോര്‍പറേറ്റഡ് പുറത്താക്കി

യുഎസ് അഡംബര ഇലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്ല നിര്‍മാണത്തിലെ അപാകത മൂലം പതിനായരത്തോളം വാഹങ്ങള്‍ തിരിച്ചുവിളിച്ചു. പിന്‍സീറ്റിലെ കേബിള്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് 11000 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മോഡല്‍ X എസ്.യു.വികളാണ് കമ്പനി പരിശോധയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്.

കമ്പനി ഇതുവരെ ആകെ വിറ്റഴിച്ചവയില്‍ മൂന്ന് ശതമാനം മോഡല്‍ X കാറുകളാണ് തിരിച്ചുവിളിക്കുന്നത്. 2016 ഒക്ടോബര്‍ 28 മുതല്‍ 2017 ഓഗസ്റ്റ് 16 വരെയുള്ള കാലയളവില്‍ നിര്‍മിച്ച മോഡലുകളാണ് പരിശോധനയ്ക്കായി തിരിച്ചുവിളിച്ചിരിക്കുന്നത്. മ്പനിയുടെ ഇന്റേണല്‍ പരരിശോധനയിലാണ് ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചുവിളിച്ച കാറുകള്‍ മൊബൈല്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാര്‍ പത്തു മിനിറ്റിനുള്ളില്‍ പരിശോധിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നാണ് ടെസ്ല അറിയിച്ചിരിക്കുന്നത്.

അതേസമയം പ്രകടനം മോശമാണെന്ന് കാണിച്ച് വിവിധ വിഭാഗങ്ങളിലെ 400 ജീവനക്കാരെ ടെസ്ല ഇന്‍കോര്‍പറേറ്റഡ് പുറത്താക്കി. അസോസിയറ്റ്‌സ്, ടീം ലീഡര്‍, സൂപ്പര്‍വൈസര്‍ വിഭാഗങ്ങളിലുള്ളവരെ കലിഫോണിയ ആസ്ഥാനമായ ടെസ്ല പുറത്താക്കിയെന്നാണു സൂചന. കമ്പനിയുടെ വാര്‍ഷിക വിലയിരുത്തലിനെ തുടര്‍ന്നാണു ജീവനക്കാരെ ഒഴിവാക്കിയതെന്നാണു ടെസ്ലയുടെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍