UPDATES

വായിച്ചോ‌

ഊബര്‍ മാതൃകയില്‍ ഓട്ടോ ആപ്പുമായി ചെന്നൈയുടെ ഓട്ടോ അണ്ണ

പത്രങ്ങള്‍, മാഗസിനുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ഫ്രീ വൈഫൈ, ടിവി, ടാബ് തുടങ്ങിയവ വരെ യാത്രക്കാര്‍ക്കായി
അണ്ണ ഒരുക്കുന്നുണ്ട്.

ചെന്നൈ നഗരത്തില്‍ അറിയപ്പെടുന്ന ഓട്ടോ ഡ്രൈവറാണ് അണ്ണാദുരൈ. ഓട്ടോ അണ്ണ എന്നാണ് അയാളെ എല്ലാവരും വിളിക്കുന്നത്. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് യാതൊരു മര്യാദയുമില്ലാത്ത ഭീമമായ ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാരെയാണ് അധികവും കാണാറ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തനാണ് ഓട്ടോ അണ്ണ എന്നാണ് പറയുന്നത്. രജനീകാന്തിന്റെ ബാഷയെ പോലെയൊന്നും അല്ലെങ്കിലും അയാള്‍ക്ക് നല്ല പേരുണ്ട്.

പത്രങ്ങള്‍, മാഗസിനുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ഫ്രീ വൈഫൈ, ടിവി, ടാബ് തുടങ്ങിയവ വരെ യാത്രക്കാര്‍ക്കായി
അണ്ണ ഒരുക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ ഓട്ടോ ഓടിക്കുന്നതില്‍ മാത്രം തൃപ്തനല്ല തഞ്ചാവൂര്‍ സ്വദേശിയായ അണ്ണ. ജനപ്രിയനായ ഓട്ടോ അണ്ണ ഇപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത് ഊബര്‍, ഒല മാതൃകയില്‍ ഓട്ടോ സര്‍വീസ് ആപ്പിനുള്ള ശ്രമങ്ങളുമായാണ്. വിദ്യാര്‍ത്ഥികളടക്കം അഞ്ച് പേരടങ്ങുന്ന സംഘമാണ് ആപ്പ് നിര്‍മ്മാണത്തില്‍ അണ്ണയെ സഹായിക്കാനുള്ളത്. ഈ ആപ്പില്‍ ഭക്ഷണം ഓഡര്‍ ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് അണ്ണ പറയുന്നു. താല്‍പര്യമുള്ള ഏത് ഓട്ടോഡ്രൈവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ കൂട്ടായ്മയുടെ ഭാഗമാകാം. നഗരത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാവാന്‍ താല്‍പര്യമുള്ളവര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ഒരുക്കാനും അണ്ണ പദ്ധതിയിടുന്നു. ഊബര്‍ മാതൃകയിലുള്ള ഓട്ടോ സര്‍വീസിന് വലിയ സാദ്ധ്യതയുണ്ടെന്നാണ് അണ്ണ പറയുന്നത്.

വലിയ കമ്പനികളെ പോലെ പരസ്യം ചെയ്യാനുള്ള പണമില്ല. അതേസമയം സര്‍വീസ് ഉപയോഗിക്കുന്ന യാത്രക്കാര്‍ മറ്റുള്ളവരോട് പങ്കുവച്ച് നടത്തുന്ന പ്രചാരണത്തിലൂടെ ഓട്ടോ ആപ്പ് വിജയമായി മാറുമെന്ന് അണ്ണ കരുതുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് ആപ്പ്, ഇന്‍സ്റ്രാഗ്രാം തുടങ്ങിയ സോഷ്യല്‍ നെറ്റവര്‍ക്കിംഗ് സൈറ്റുകളും ആപ്പുകളും വഴി ഓട്ടോ ആപ്പിന് വലിയ രീതിയില്‍ പ്രചാരമുണ്ടാക്കിയെടുക്കാം എന്നാണ് അണ്ണയുടെ പ്രതീക്ഷ.

വായനയ്ക്ക്:
https://goo.gl/1ueY0f

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍