UPDATES

ഓട്ടോമൊബൈല്‍

ഏറ്റവും വില്‍പ്പന നേടിയ 10 പാസഞ്ചര്‍ വാഹനങ്ങളില്‍ ആറും മാരുതിയുടേത്

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്‍യുവി എന്ന കീര്‍ത്തി നേടിയ മാരുതി വിറ്റാര ബ്രെസയ്ക്കാണ് ഏഴാം സ്ഥാനം

ഇന്ത്യയിലെ പാസഞ്ചര്‍ വാഹനവില്‍പ്പന ഫെബ്രുവരിയില്‍ 7.77 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. ആകെ 2,75,329 പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടന്നത്. 2017 ഫെബ്രുവരിയില്‍ ഇത് 2,55,359 എണ്ണമായിരുന്നു.

ഏറ്റവും വില്‍പ്പന നേടിയ 10 പാസഞ്ചര്‍ വാഹനങ്ങളുടെ പട്ടികയില്‍ മാരുതി സുസൂക്കിയുടെ ആറ് മോഡലുകളും ഹ്യുണ്ടായിയുടെ മൂന്ന് മോ‍ഡലുകളും മഹീന്ദ്രയുടെ ഒരു മോഡലും ഇടം നേടി.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഫെബ്രുവരിയില്‍ 13.31 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയത്. വില്‍പ്പന നടത്തിയത് 1,36,648വാഹനങ്ങള്‍ . ഏറ്റവും വില്‍പ്പന നേടിയത് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോയാണ്. 19,760 എണ്ണം നിരത്തിലിറങ്ങി. കോംപാക്ട് സെഡാനായ മാരുതി ഡിസയറാണ് രണ്ടാം സ്ഥാനത്ത്. വില്‍പ്പന 17,784 എണ്ണം. മൂന്നാം തലമുറ മാരുതി സ്വിഫ്ടിനാണ് മൂന്നാം സ്ഥാനം. ഫെബ്രുവരിയില്‍ വിപണിയിലെത്തിയ സ്വിഫ്ട് ആദ്യമാസം തന്നെ 17,291 യൂണിറ്റ് വില്‍പ്പന നേടി. മാരുതിയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് നാലാം സ്ഥാനത്ത്. വില്‍പ്പന 15,807എണ്ണം. കഴിഞ്ഞ ഫെബ്രുവരിയെ അപേക്ഷിച്ച് 106.41 ശതമാനമാണ് ബലേനോയുടെ വില്‍പ്പന വളര്‍ച്ച. അഞ്ചാം സ്ഥാനം മാരുതി വാഗണ്‍ ആര്‍ സ്വന്തമാക്കി. ബലേനോയുടെ എതിരാളിയായ ഹ്യുണ്ടായി എലൈറ്റ് ഐ 20 യാണ് ആറാം സ്ഥാനത്ത്. വില്‍പ്പന നടന്നത് 13,378 യൂണിറ്റ്.

രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്‍യുവി എന്ന കീര്‍ത്തി നേടിയ മാരുതി വിറ്റാര ബ്രെസയ്ക്കാണ് ഏഴാം സ്ഥാനം. വില്‍പ്പന 11,620 എണ്ണം. ഹ്യുണ്ടായിയുടെ ഗ്രാന്‍ഡ് ഐ 10 ഹാച്ച്ബാക്ക്, ക്രെറ്റ എസ്‍യുവി എന്നിവയാണ് യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍.

ഇരുപത്തി മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം മഹീന്ദ്ര ബൊലേറോ ടോപ് 10 പാസഞ്ചര്‍ വാഹന പട്ടികയില്‍ ഫെബ്രുവരിയില്‍ ഇടം നേടി. പത്താം സ്ഥാനമാണ് ബൊലേറോയ്ക്ക്. ഗ്രാമീണമേഖലയില്‍ ഏറെ ജനപ്രീതിയുള്ള ബൊലേറോ 8,001എണ്ണമാണ് വില്‍പ്പന നടന്നത്. വില്‍പ്പനയില്‍ ചെറിയ വ്യത്യാസത്തിനാണ് ജനുവരിയില്‍ ബൊലേറോ പട്ടികയില്‍ പെടാതിരുന്നത്. 8,287യൂണിറ്റ് വില്‍പ്പനയുമായി ടാറ്റ ടിയാഗോ കഴിഞ്ഞ മാസം ടോപ് 10 പട്ടികയില്‍ സ്ഥാനം നേടിയപ്പോള്‍ ബൊലേറോയുടെ വില്‍പ്പന 8,206 എണ്ണമായിരുന്നു.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍