UPDATES

ഓട്ടോമൊബൈല്‍

പുത്തന്‍ മാറ്റങ്ങളുമായി ബജാജ് ഡൊമിനര്‍ എത്തുന്നു

ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, കെടിഎം ഡ്യൂക്ക് 200 ഇവയാണ് ഡോമിനാറിന്റെ പ്രധാന എതിരാളികള്‍.

ബജാജ് ഡൊമിനര്‍ 400ന്റെ പുതിയ മോഡല്‍ വരുന്നു. വലിയ മാറ്റങ്ങളേടെയാണ് ഡൊമിനറിന്റെ പുത്തന്‍ മോഡല്‍ എത്തുന്നത്. പഴയ SOHC എന്‍ജിന് പകരം DOHC എന്‍ജിനായിരിക്കും പുതിയ ഡൊമിനറില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ഡൊമിനറിന്റെ എന്‍ജിന്‍ ട്യൂണിങ് 8650 ആര്‍പിഎമ്മില്‍ 39.9 ബിഎച്ച്പി പവര്‍ ലഭിക്കുന്ന വിധമാണ് രൂപകല്‍പനചെയ്തിരിക്കുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ് തന്നെയാണ് പുതിയ ഡൊമിനറിന്റെ ട്രാന്‍സ്മിഷന്‍.

8.23 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത 175 കിലോമീറ്ററാണ്. ഇരട്ട ചാനല്‍ എബിഎസിനൊപ്പം മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സുരക്ഷയൊരുക്കും. ബൈക്കിന്റെ ഭാരം നേരത്തെയുള്ളതിനെക്കാള്‍ 2.5 കിലോഗ്രാം കൂടും. 184.5 കിലോഗ്രാമായിരിക്കും ബൈക്കിന്റെ ആകെ ഭാരം.

വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ്, നീളം, ഉയരം എന്നിവയെല്ലാം പഴയപടി തുടരും. നിലവില്‍ പല ബജാജ് ഡീലര്‍ഷിപ്പുകളിലും പുതിയ ഡൊമിനറിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.മുന്‍ മോഡലിനെക്കാള്‍ 11000 രൂപ അധികമാണ് പുതിയ ഡൊമിനറിന്. 1.74 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില. ഹോണ്ട സിബിആര്‍ 250, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350, കെടിഎം ഡ്യൂക്ക് 200 ഇവയാണ് ഡോമിനാറിന്റെ പ്രധാന എതിരാളികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍