UPDATES

ഓട്ടോമൊബൈല്‍

ഹോണ്ട ഗ്രാസ്യയുടെ പുതിയ DX വേരിയന്റ് വിപണിയില്‍ എത്തി

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗ്രാസ്യയുടെ എല്ലാ വേരിയന്റിലും സിബിഎസ് (കംബൈന്‍സ് ബ്രേക്കിങ് സംവിധാനം) ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട ഗ്രാസ്യയുടെ പുതിയ DX വേരിയന്റ് പുറത്തിറങ്ങി. പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഗ്രാസ്യയുടെ എല്ലാ വേരിയന്റിലും സിബിഎസ് (കംബൈന്‍സ് ബ്രേക്കിങ് സംവിധാനം) ഉള്‍പ്പെടുത്തിയിട്ടുണ്ട്. പിന്നിലെ ബ്രേക്ക് പിടിക്കുമ്പോള്‍ ഇരുഭാഗത്തെ ബ്രേക്കും ഒരുപോലെ പ്രവര്‍ത്തിപ്പിക്കുന്നതാണ് സിബിഎസ്.

DX വേരിയന്റില്‍ മുന്നില്‍ 190 എംഎം ഡിസ്‌കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണുള്ളത്. മറ്റു വേരിയന്റില്‍ മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കാണ് ഉപയോഗിച്ചിരിക്കുന്നത്. പേള്‍ സൈറണ്‍ ബ്ലൂ നിറത്തിനൊപ്പം മുന്നിലെ ആപ്രോണില്‍ ടോപ് സ്‌പെക്കിനെ സൂചിപ്പിക്കാന്‍ DX ഡീക്കലും 2019 ഗ്രാസ്യ ഡിഎക്‌സില്‍ നല്‍കിയിട്ടുണ്ട്. പേള്‍ സൈറണ്‍ ബ്ലൂ നിറത്തിന് പുറമേ പേള്‍ അമേസിങ് വൈറ്റ്, നിയോ ഓറഞ്ച് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടണ്‍ റെഡ് എന്നീ നിറങ്ങളില്‍ ഗ്രാസ്യ DX ലഭ്യമാകും.

124.9 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഇതിന്റെ എന്‍ജിന്‍. പുതിയ DX വേരിയന്റിന് 64,668 രൂപയാണ് വില. ഡ്രം ബ്രേക്ക് വകഭേദത്തിന് 59,992 രൂപയും ഡ്രം ബ്രേക്ക് അലോയിക്ക് 61,852 രൂപയും തന്നെ തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍