UPDATES

ഓട്ടോമൊബൈല്‍

കാവസാക്കി നിഞ്ജ സെഡ്എക്സ്-6ആർ അവതരിച്ചു: 2019ൽ ഇന്ത്യയിൽ

പുതിയ ഫെയറിങ്, ബോഡി ഡികാൽസ് തുടങ്ങിയവയും വാഹനത്തിന്റെ സ്പോർടി സൗന്ദര്യം കൂട്ടുന്നുണ്ട്. പിൻഭാഗം കുറെക്കൂടി ഷാർപ്പാക്കിയിട്ടുണ്ടെന്നു കാണാം.

കാവസാക്കിയുടെ നിഞ്ജ സെഡ്എക്സ്-6ആർ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കപ്പെട്ടു. ഡിസൈനിലും ഫീച്ചറുകളിലും നിരവധി അപ്ഡേറ്റുകളാണ് വരുത്തിയിട്ടുള്ളത്. നിഞ്ജ 400 മോഡലിൽ നിന്ന് കടംകൊണ്ടവയാണ് ഡിസൈൻ സവിശേഷതകൾ പലതും.

നിഞ്ജ സെഡ്എക്സ്-6ആറിൽ നിഞ്ജ 400ന്റെ അഗ്രസ്സീവായ ഡിസൈൻ സവിശേഷതകളുടെ സ്വാധീനം വലിയ തോതിൽ കാണാം. കാവസാക്കിയുടെ പുതുക്കിയ ശിൽപഭാഷയുടെ പ്രത്യേകതകളിലൊന്നായ സ്മൂത്ത് ഡിസൈനിലുള്ള ഹെഡ്‌ലാമ്പാണ് മുൻവശത്ത് എടുത്തു പറയാനുള്ള കാര്യങ്ങളിലൊന്ന്.

പുതിയ ഫെയറിങ്, ബോഡി ഡികാൽസ് തുടങ്ങിയവയും വാഹനത്തിന്റെ സ്പോർടി സൗന്ദര്യം കൂട്ടുന്നുണ്ട്. പിൻഭാഗം കുറെക്കൂടി ഷാർപ്പാക്കിയിട്ടുണ്ടെന്നു കാണാം.

മുൻവശത്ത് അനലോഗ്-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഡിസൈൻ മാറ്റിയിട്ടുണ്ട്. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇപ്പോൾ ഇക്കണോമി റൈഡിങ് ഇൻഡിക്കേറ്റർ കൂടി ഉൾക്കൊള്ളുന്നുണ്ട്.

ഈ മോഡലിൽ 3 മോഡ് ട്രാക്ഷൻ കൺട്രോള്‍ സാങ്കേതികതയുണ്ട്. രണ്ട് മോഡുകളിൽ റൈഡ് ചെയ്യാൻ കഴിയും. ഒരു 41 എംഎം അപ്സൈഡ് ഡൗൺ ഷോവ സസ്പെൻഷൻ സംവിധാനമാണ് ബൈക്കിന്റെ മുൻവശത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍