UPDATES

ഓട്ടോമൊബൈല്‍

ആക്ടിവ ഫൈവ് ജി എത്തി

ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നീ പുതിയ നിറങ്ങളും ആക്ടിവ ഫൈവ് ജിയ്ക്കുണ്ട്

ഇന്ത്യയിലെ ഏറ്റവും വില്‍പ്പനയുള്ള ഗിയര്‍ലെസ് സ്‌കൂട്ടറായ ഹോണ്ട ആക്ടിവയുടെ അഞ്ചാം തലമുറ ആക്ടിവ ഫൈവ് ജി വിപണിയിലെത്തി. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില 56,080 രൂപയില്‍ ആരംഭിക്കുന്നു. അധിക ഫീച്ചറുകളുള്ള ഡീലക്‌സ് വകഭേദത്തിന് 57,945 രൂപയാണ് വില.

പൊസിഷന്‍ ലാംപുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാംപ് യൂണിറ്റാണ് പുതിയ ആക്ടിവയുടെ പ്രധാന സവിശേഷത. അനലോഗ് ഡിജിറ്റല്‍ സമ്മിശ്ര ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ്. സര്‍വീസ് ചെയ്യേണ്ട സമയം സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രോം അലങ്കാരം, കീ ഉപയോഗിക്കാതെ സീറ്റിന്റെ ലോക്ക് എടുക്കാനുള്ള സ്വിച്ച്, സഞ്ചികളും മറ്റും കോര്‍ത്തിടാനുള്ള രണ്ട് ഹുക്കുകള്‍ എന്നിവയും ആക്ടിവ ഫൈവ് ജിയിലുണ്ട്.

പതിനെട്ട് ലീറ്റര്‍ ആണ് സീറ്റിനടിയിലെ സ്‌റ്റോറേജ് കപ്പാസിറ്റി. മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് പോര്‍ട്ട് ഇവിടെ നല്‍കിയിട്ടുണ്ട്. ലോഹ നിര്‍മിത ബോഡിയുള്ള ആക്ടിവ ഫൈവ് ജിയുടെ എന്‍ജിനും മറ്റു ഘടകങ്ങള്‍ക്കും മാറ്റമില്ല. ബിഎസ് 4 എമിഷന്‍ നിയമങ്ങള്‍ പാലിക്കുന്ന 109 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന് എട്ട് ബിഎച്ച്പിയാണ് കരുത്ത്. പരമാവധി ടോര്‍ക്ക് ഒമ്പത് എന്‍എം. മണിക്കൂറില്‍ 83 കിലോമീറ്ററാണ് പരമാവധി വേഗം.

ഇതുവരെയുണ്ടായിരുന്ന ആറ് നിറങ്ങള്‍ക്ക് പുറമേ ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നീ പുതിയ നിറങ്ങളും ആക്ടിവ ഫൈവ് ജിയ്ക്കുണ്ട്. ടിവിഎസ് ജൂപ്പിറ്റര്‍, ഹീറോ ഡ്യുയറ്റ് മോഡലുകളുമായാണ് ആക്ടിവ മത്സരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍