UPDATES

ഓട്ടോമൊബൈല്‍

ദോസ്ത് ഉത്പാദനം രണ്ട് ലക്ഷം തികഞ്ഞു

ദോസ്ത് കൂടാതെ പാര്‍ട്നര്‍, മിത്ര് എന്നീ മോഡലുകളും അശോക് ലൈലന്റിന്റെ എല്‍സിവി ശ്രേണിയിലുണ്ട്

അശോക് ലൈലന്റിന്റെ ചെറുവാണിജ്യ വാഹനമായ ദോസ്തിന്റെ ഉത്പാദനം രണ്ട് ലക്ഷം തികഞ്ഞു. കമ്പനിയുടെ ഹൊസൂര്‍ (തമിഴ്നാട്) പ്ലാന്റില്‍ നിന്നും രണ്ടു ലക്ഷം തികച്ച ദോസ്ത് പുറത്തിറങ്ങി. വിപണിയിലെത്തി ആറര വര്‍ഷം കൊണ്ടാണ് ഇത്രയും വില്‍പ്പന ദോസ്ത് നേടിയത്.

അശോക് ലൈലന്റിന്റെ ആദ്യ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ ദോസ്തിന്റെ വിപണിപ്രവേശം 2011 സെപ്റ്റംബറിലായിരുന്നു. മൂന്ന് വര്‍ഷം കൊണ്ടുതന്നെ വില്‍പ്പന ഒരു ലക്ഷം തികഞ്ഞു. കൂടുതല്‍ ഭാരവാഹകശേഷിയുള്ള ദോസ്ത് വകഭേദത്തെ ദോസ്ത് പ്ലസ് എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം കമ്പനി പുറത്തിറക്കിയിരുന്നു. 2018 സാമ്പത്തിക വര്‍ഷം 43,441 ദോസ്താണ് നിരത്തിലിറഞ്ഞിയത്. 2017 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 37 ശതമാനമാണ് വര്‍ധന.

സാധാരണ ദോസ്തിന് പേലോഡ് കപ്പാസിറ്റി 1250 കിലോഗ്രാമും ദോസ്ത് പ്ലസിന് 1,475 കിലോഗ്രാമുമാണ്. ദോസ്ത് പ്ലസിന്റെ 1.5 ലീറ്റര്‍ , മൂന്ന് സിലിണ്ടര്‍ , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 60 ബിഎച്ച്പി-170 എന്‍എം ആണ് ശേഷി. സാധാരണ ദോസ്തിന് 58 ബിഎച്ച്പി-157.5 എന്‍എം.

ദോസ്ത് കൂടാതെ പാര്‍ട്നര്‍, മിത്ര് എന്നീ മോഡലുകളും അശോക് ലൈലന്റിന്റെ എല്‍സിവി ശ്രേണിയിലുണ്ട്. നാല് ടണ്‍ പേലോഡ് കപ്പാസിറ്റിയുള്ള ചരക്ക് വാഹനമാണ് പാര്‍ട്നര്‍. 27 സീറ്റര്‍ ബസ് ആണ് മിത്ര്. എതിരാളികളെക്കാള്‍ 15 ശതമാനം അധിക മൈലേജ് ഈ മോഡലുകള്‍ക്കുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍