UPDATES

ഓട്ടോമൊബൈല്‍

ക്രൂസർ ബൈക്കായ ബജാജ് അവെഞ്ചർ 220; 2018 മോഡല്‍ വിപണിയില്‍

അവെഞ്ചർ 220 ശ്രേണിലെ ക്രൂസ്, സ്ട്രീറ്റ് എന്നീ രണ്ട് മോഡലുകൾക്കുമുണ്ട് പരിഷ്കാരം

ക്രൂസർ ബൈക്കായ ബജാജ് അവെഞ്ചർ 220 ന്റെ 2018 മോഡൽ വിപണിയിലെത്തി. അവെഞ്ചർ 220 ശ്രേണിലെ ക്രൂസ്, സ്ട്രീറ്റ് എന്നീ രണ്ട് മോഡലുകൾക്കുമുണ്ട് പരിഷ്കാരം. പുതിയ ഹെഡ് ലാംപ് ഉള്ള 2018 മോഡലിന് എൽഇഡി ഡേ ടൈം റണ്ണിങ് ലാംപുകളുണ്ട്. ഹാലൊജൻ ടൈപ്പാണ് ഹെഡ് ലാംപ്. ഇൻസ്ട്രമെന്റ് ക്ലസ്റ്റർ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലാക്കി. സ്പീഡോ മീറ്റർ, ഓഡോ മീറ്റർ, രണ്ട് ട്രിപ്പ് മീറ്ററുകൾ, ഫ്യുവൽ ഗേജ്, സർവീസ് റിമൈൻഡർ എന്നിവ ഇതിലുണ്ട്. ടെയ്ൽ ലാപും പുതിയതാണ്.

ക്ലാസിക് ക്രൂസർ ബൈക്ക് സ്റ്റൈലിങ്ങാണ് അവെഞ്ചർ ക്രൂസിന്. ക്രോം അലങ്കാരങ്ങൾ, വലിയ വിൻഡ് ഷീൽഡ്, വയർ സ്പോക്ക് വീലുകൾ എന്നിവ സ്ട്രീറ്റിൽ നിന്ന് ക്രൂസിനെ കാഴ്ചയിൽ വ്യത്യസ്തമാക്കുന്നു. ഗ്രാഫിക്സിലും പുതുമയുണ്ട്. സ്ട്രീറ്റിന് മാറ്റ് വൈറ്റ് എന്ന നിറവും ക്രൂസിന് മൂൺ വൈറ്റ് എന്ന നിറവും പുതിയതായി നൽകി.

എൻജിൻ ഭാഗത്ത് മാറ്റമില്ല. സ്ട്രീറ്റ്, ക്രൂസ് മോഡലുകളുടെ 220 സിസി, സംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ്, എൻജിന് 18.8 ബിഎച്ച്പി -17.5 എൻഎം ആണ് ശേഷി. അഞ്ച് സ്പീഡാണ് ഗീയർ ബോക്സ്. പുതിയ പതിപ്പിൽ എബിഎസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കുമാണ്. യാത്രാസുഖം കൂട്ടും വിധം പിന്നിലെ സസ്പെൻഷൻ നവീകരിച്ചിട്ടുണ്ടെന്നും നിർമാതാക്കൾ പറയുന്നു.

അടുത്തിടെ വിപണിയിലെത്തിയ സുസൂക്കി ഇൻട്രൂഡർ 150 ആണ് അവെഞ്ചറിന്റെ പ്രധാന എതിരാളി. പഴയതിലും 5,700 രൂപയോളം അധികമാണ് പുതിയ അവെഞ്ചറിന്റെ വില. സ്ട്രീറ്റ്, ക്രൂസർ വകഭേദങ്ങൾക്ക് ഒരേ വില തന്നെ, 92,954 രൂപ (എക്സ്ഷോറൂം, പുനെ).

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍