UPDATES

ഓട്ടോമൊബൈല്‍

വിപണി കീഴടക്കാന്‍ ബജാജ് പ്ലാറ്റിന എച്ച് ഗിയര്‍ എത്തി

രണ്ടു വകഭേദങ്ങളിലാണ് ബജാജ് പ്ലാറ്റിന വിപണിയില്‍ എത്തുന്നത്. 100 സിസിയുടെ പ്രാരംഭ മോഡലും 110 സിസി കംഫര്‍ടെക് മോഡലുമാണ് ഈ രണ്ടു വകഭേഭതങ്ങള്‍.

ബജാജ് പ്ലാറ്റിന H ഗിയര്‍ 110 ഷോറൂമുകളിലെത്തിത്തുടങ്ങി. ബജാജ് പ്ലാറ്റിന 110 കംഫര്‍ടെകിന്റെ പ്രീമിയം പതിപ്പാണ് പ്ലാറ്റിന H ഗിയര്‍. കമ്മ്യൂട്ടര്‍ ബൈക്ക് ശ്രേണിയിലെ പ്രീമിയം ബൈക്കാണ് പ്ലാറ്റിന.CT 100, പ്ലാറ്റിന, ഡിസ്‌ക്കവര്‍ ഉള്‍പ്പടെയുള്ളവ 100 സിസി മുതല്‍ 150 സിസി വരെ നീളുന്ന ബൈക്ക് ശ്രേണിയില്‍ ബജാജിന്റെ സാന്നിധ്യം സജീവമാക്കുന്നു. 100-110 സിസി ശ്രേണിയിലെ ബൈക്കുകളില്‍ പ്ലാറ്റിന പ്രീമിയം തലത്തിലേക്കെത്തിച്ചത് കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് തന്നെ കരുതാം.

രണ്ടു വകഭേദങ്ങളിലാണ് ബജാജ് പ്ലാറ്റിന വിപണിയില്‍ എത്തുന്നത്. 100 സിസിയുടെ പ്രാരംഭ മോഡലും 110 സിസി കംഫര്‍ടെക് മോഡലുമാണ് ഈ രണ്ടു വകഭേഭതങ്ങള്‍. ഇതില്‍ നിന്നു വ്യത്യസ്തമായാണ് പുതിയ H ഗിയര്‍ വകഭേദതം ഇറക്കുന്നത്.

110 സിസി കംഫര്‍ടെക് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ബജാജ് പ്ലാറ്റിന H ഗിയറിന്റെ രൂപല്‍പ്പന. കംഫര്‍ടെകിന് സമാനമായ രീതിയില്‍ തന്നെയാണ് ഹെഡ്ലാമ്പ് ഘടന. തൊട്ട് മുകളിലായി എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളും സ്ഥാനം പിടിച്ചിരിക്കുന്നു.പഴയ മോഡലുകളിലെതുപോലെയുള്ള അലോയ് വീല്‍ ഘടനയാണ് പ്ലാറ്റിന H ഗിയറും തുടരുന്നത്. ബജാജ് ഡിസ്‌ക്കവര്‍ 125 -ലെ 200 mm യൂണിറ്റാണ് പുത്തന്‍ പ്ലാറ്റിനയിലെയും ഡിസ്‌ക്ക് ബ്രേക്ക്.1115 സിസി ഒറ്റ സിലിണ്ടര്‍ എയര്‍കൂളിംഗ് എഞ്ചിനാണ് പുതിയ ബജാജ് പ്ലാറ്റിന H ഗിയറിന്റെ ഹൃദയം. ഇത് പരമാവധി 8.5 bhp കരുത്തും 9.81 Nm torque ഉം കുറിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍