UPDATES

ഓട്ടോമൊബൈല്‍

എബിഎസ് സുരക്ഷയില്‍ ‘പള്‍സര്‍ എന്‍എസ്160 ‘വിപണിയില്‍ എത്തുന്നു

പള്‍സര്‍ കുടുംബത്തിലെ NS 200നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്.

ബജാജ് എന്‍എസ്-160 യുടെ എബിഎസ് മോഡല്‍ നിരത്തിലെത്തുന്നു.ഇന്ത്യയിലെ വാഹനങ്ങളിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് പള്‍സര്‍ എന്‍എസ്160-യില്‍ എബിഎസ് നല്‍കുന്നത്.

ബജാജിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്കാണ് എന്‍എസ്-160. 160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഇതിന്റെ ഗിയര്‍ബോക്‌സ്.സുസുക്കി ജിക്‌സര്‍, ടിവിഎസ് അപ്പാച്ചെ RTR 160 എന്നിവരാണ് എന്‍എസ്-160ന്റെ എതിരാളികള്‍.

പള്‍സര്‍ കുടുംബത്തിലെ NS 200നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ് വാഹനത്തിനുള്ളത്. 135 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് എന്‍എസ്-160 സുരക്ഷയൊരുക്കുക. 82,624 രൂപയാണ് എന്‍എസ് എന്‍എസ്160-യുടെ വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍