UPDATES

ഓട്ടോമൊബൈല്‍

എബിഎസ് സുരക്ഷയില്‍ അവഞ്ചര്‍ സ്ട്രീറ്റ് 180 എത്തുന്നു

.2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക .

ബജാജിന്റെ അവഞ്ചര്‍ സ്ട്രീറ്റ് 180 80 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി പവറും 6500 ആര്‍പിഎമ്മില്‍ 13.7 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷനാണ് അവഞ്ചര്‍ 180 ല്‍ ഉണ്ടാവുക.

ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. അതുപേലെ മുന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ.

ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും അവഞ്ചര്‍ 180 ല്‍ ഉണ്ടാവുക. കൂടാതെ റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനുമുണ്ടാവും.2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക .ദില്ലി എക്സ്ഷോറൂമില്‍ എബിഎസ് സുരക്ഷയില്‍ എത്തുന്ന വാഹനത്തിന്റെ വില 86,611 ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍