2019 ബലേനോയുടെ അതേ രൂപത്തിലുള്ള വാഹനം തന്നെയാണ് ഹൈബ്രിഡ് പതിപ്പില്‍.
മൈലേജ് കൂട്ടി ബലേനോയുടെ ഹൈബ്രിഡ് പുത്തന്‍ പതിപ്പ് വിപണിയില്‍ ഇറങ്ങാന്‍ ഒരുങ്ങുന്നു. 2019 ബലേനോയുടെ അതേ രൂപത്തിലുള്ള വാഹനം തന്നെയാണ് ഹൈബ്രിഡ് പതിപ്പില്‍. ബലേനോയുടെ പുതിയ പതിപ്പ് 2019 ജനുവരിയിലാണ് വിപണിയിലെത്തിയത്.
അനാവശ്യ ഇന്ധന ഉപയോഗം ഒഴിവാക്കി മൈലേജും ഡ്രൈവിങ് പെര്‍ഫോമെന്‍സും വര്‍ധിപ്പിക്കുന്നതാണ് ബലേനോയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന്റെ പ്രത്യേകത. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്.
ഹൈബ്രിഡ് പതിപ്പിലേക്ക് മാറിയതൊഴിച്ചാല്‍ മറ്റുമാറ്റങ്ങളൊന്നും ബലേനോ ഹൈബ്രിഡിനുണ്ടാകില്ല. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ പ്രധാന ഭാഗം. 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയാണ് പെട്രോള്‍ പതിപ്പിന്റെ വില. 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് നിലവില്‍ ഡീസലിന്റെ വില.