243,826 യൂണിറ്റ് ആക്ടീവയാണ് 2018 ജനുവരിയില്‍ ഹോണ്ട വിറ്റഴിച്ചിരുന്നത്.
ഹോണ്ട ആക്ടീവ തന്നെയാണ് കഴിഞ്ഞ മാസവും രാജ്യത്തെ ബെസ്റ്റ് സെല്ലിങ് സ്‌കൂട്ടറുകളില്‍ ഒന്നാമത് എത്തിയത്. 213,302 യൂണിറ്റ് ആക്ടീവയാണ് ജനുവരിയില്‍ ഹോണ്ട വിറ്റഴിച്ചത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലുളളതിനെക്കാള്‍ വില്‍പന കുറവാണ് ആക്ടീവയ്ക്ക്. 243,826 യൂണിറ്റ് ആക്ടീവയാണ് 2018 ജനുവരിയില്‍ ഹോണ്ട വിറ്റഴിച്ചിരുന്നത്.
രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്് സുസുക്കി ആക്സസാണ്.കഴിഞ്ഞ ജനുവരിയിലേതിനെക്കാള്‍ 44 ശതമാനം അധിക വളര്‍ച്ചയോടെയാണ് ഇതിനുള്ളത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടിവിഎസ് ജൂപിറ്ററിന്റെ വില്‍പ 51,300 യൂണിറ്റാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 21 ശതമാനം കുറവാണിത്.
ഹോണ്ട ഡിയോ,അടുത്തിടെ ഹീറോ പുറത്തിറക്കിയ പുതിയ ഡെസ്റ്റിനി 125 ,ടിവിഎസ് എന്‍ടോര്‍ക്ക്,ഹീറോ പ്ലെഷര്‍, യമഹ ഫസിനോ, എന്നിവയാണ് ബെസ്റ്റ് സെല്ലിങ് പട്ടികയില്‍ യഥാക്രമം പത്ത് വരെയുള്ള സ്ഥാനങ്ങളിലുള്ളത്.