UPDATES

ഓട്ടോമൊബൈല്‍

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈൻ വിപണിയില്‍

ജൂലൈ മാസം മുതൽ ഈ പതിപ്പ് ഷോറൂമുകളിൽ ലഭ്യമായിത്തുടങ്ങും.

ബിഎംഡബ്ല്യു 630i GT ലക്ഷ്വറി ലൈൻ പതിപ്പ് വിപണിയിലെത്തി. 61.80 ലക്ഷം രൂപയാണ് ഈ സെഡാൻ മോഡലിന്റെ ഷോറൂം വില.

ജൂലൈ മാസം മുതൽ ഈ പതിപ്പ് ഷോറൂമുകളിൽ ലഭ്യമായിത്തുടങ്ങും. കുഷ്യന്‍ ഹെഡ്‌റെസ്റ്റുകള്‍, ഇലക്ട്രിക് ബ്ലൈന്‍ഡ് ഫോള്‍ഡുകൾ തുടങ്ങിയ സവിശേഷതകൾ എടുത്തു പറയേണ്ടവയാണ്. മള്‍ട്ടി ഫംങ്ഷന്‍ ഇന്‍സ്ട്രമെന്റ് ഡിസ്‌പ്ലേ, ടച്ച് കണ്‍ട്രോള്‍, ബിഎംഡബ്ല്യു ആപ്പ് കണക്ടിവിറ്റി, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് തുടങ്ങിയ സന്നാഹങ്ങളും വാഹനത്തിനകത്തുണ്ട്.

ആറ് എയർബാഗുകളാണ് വാഹനത്തിൽ ചേർത്തിരിക്കുന്നത്. കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബ്രേക്ക് അസിസ്റ്റ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഡൈനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, റണ്‍ ഫ്‌ളാറ്റ് ടയറുകള്‍, തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും ചേർത്തിരിക്കുന്നു.

2.0 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ബിഎംഡബ്ല്യു 6 സീരീസ് GTയിൽ ചേർത്തിരിക്കുന്നത്. എഞ്ചിന് 258 കുതിരശക്തി ഉൽപാദിപ്പിക്കാൻ കഴിയും. 400 എൻഎം ആണ് ടോർക്ക്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍