UPDATES

ഓട്ടോമൊബൈല്‍

ലോകത്താകെ വിൽക്കുന്നത് 750 എണ്ണം; ബിഎംഡബ്ല്യു എച്ച്പി4 റേസ് ഇന്ത്യയിൽ

കഴിഞ്ഞ വർഷമാണ് ഈ ബൈക്കിന്റെ ആഗോള അവതരണം നടന്നത്.

85 ലക്ഷം രൂപ ഷോറൂമിൽ റെഡി കാഷ് കൊടുക്കാനും അതിന്റെ ഇതര ചെലവുകൾ വഹിക്കാനും നിങ്ങൾക്ക് താക്കത്തുണ്ടെന്നത് ഈ ബൈക്ക് വാങ്ങാനുള്ള ഒരു യോഗ്യതയല്ല. ഇതോടൊപ്പം ഒരൽപം ഭാഗ്യം കൂടി വേണം. ലോകത്തിലാകെ 750 യൂണിറ്റ് മാത്രം വിൽക്കുന്ന ബൈക്ക് മോഡലാണ് ഇന്ത്യയിലെത്തിയിരിക്കുന്നത്. പേര് ബിഎംഡബ്ല്യു എച്ച്പി4 റേസ്.

കഴിഞ്ഞ വർഷമാണ് ഈ ബൈക്കിന്റെ ആഗോള അവതരണം നടന്നത്. ബിഎംഡബ്ല്യു എച്ച്പി4 റേസിന്റെ പ്രധാനപ്പെട്ട പ്രത്യേകത അതിന്റെ കാർബൺ ഫൈബർ മെയിൻ ഫ്രെയിം ആണ്.

കാർബൺ ഫൈബറിന്റെ പ്രത്യേകത അറിയാമല്ലോ. ലോകത്തിലെ ഏറ്റവും ഉറപ്പേറിയതും ഭാരം കുറഞ്ഞതുമായ ദ്രവ്യം. ലോകത്തില്‍ മറ്റൊരു വാഹനത്തിന്റെ മെയിൻ ഫ്രെയിമും ഇതുവരെ കാർബൺ ഫൈബറിൽ വന്നിട്ടില്ല എന്നും അറിയുക. ഈ ബൈക്കിന്റെ ഭാരം 30 ശതമാനം കണ്ട് കുറയ്ക്കാൻ ഭാരക്കുറവുള്ള ഈ ഫ്രെയിമിന് സാധിക്കുന്നു എന്നറിഞ്ഞാൽ സംഗതിയുടെ കിടപ്പ് നിങ്ങൾക്ക് ഏതാണ്ട് പിടികിട്ടും. മെയിൻ ഫ്രെയിമിനെ ആകെ 7.8 കിലോഗ്രാമാണ് ഭാരം.

ഫ്രെയിമിനെക്കൂടാതെ, ബൈക്കിന്റെ ഇരു വീലുകളും കാർബൺ ഫൈബറിലാണ് തീർത്തിരിക്കുന്നത്. ഇതും ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം കുറയ്ക്കാൻ സഹായിച്ചിരിക്കുന്നു. ബിഎംഡബ്ല്യു എച്ച്പി4 റേസിന്റെ ആകെ ഭാരം 171 കിലോഗ്രാമാണ്. സാധാരണ ദ്രവ്യങ്ങൾ ഉപയോഗിച്ചിരുന്നെങ്കിൽ 37 കിലോഗ്രാം കൂടിക്കിട്ടിയേനേ!

999സിസി, ഇൻ ലൈൻ ഫോർ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, റേസ് സ്പെക് എൻജിനാണ് ബൈക്കിൽ ചേർത്തിരിക്കുന്നത്. 215 കുതിരകളെ പൂട്ടിയ ഈ എൻജിൻ 10,000 ആർപിഎമ്മിൽ 120 എന്‍എം ടോർക്ക് ഉൽപാദിപ്പിക്കും. ഒരു 6 സ്പീഡ് റേസിങ് ട്രാൻസ്മിഷനാണ് എൻജിനോട് ചേർത്തിട്ടുള്ളത്.

ട്രാക്ക് ഫോക്കസ്ഡ് സസ്പെൻഷൻ സംവിധാനമാണ് ബൈക്കിലുള്ളത്. മുന്നിൽ ഓഹ്ലിൻസ് FGR 300 അപ്‌സൈഡ് ഡൗൺ സസ്പെൻഷനും പിന്നിൽ‌ ഓഹ്ലിൻസിന്റെ തന്നെ TTX 36 GT മോണോഷോക്ക് സസ്പെൻഷനുമാണുള്ളത്.

മുന്നിൽ ബ്രെമ്പോയുടെ 320×6.75mm ഡ്യുവൽ ഫ്ലോട്ടിങ് ഡിസ്കുകളും, പിന്നിൽ സിംഗിൾ 220×4.0mm ഡിസ്കും ചേര്‍ന്ന് ബ്രേക്കിങ് സംവിധാനം ശക്തമാക്കിയിരിക്കുന്നു.

ഡുകാട്ടി പാനിഗേൽ 1299 സൂപ്പർലസെഗ്ഗേരയാണ് സമാനമായ സവിശേഷതകളോടെ പുറത്തിറങ്ങുന്ന മറ്റൊരു വാഹനം. വ്യത്യാസങ്ങൾ പക്ഷെ പ്രധാനമാണ്. സൂപ്പർലഗ്ഗേര റോഡിലിറക്കി ഓടിക്കാൻ പാകത്തിന് നിർമിക്കപ്പെട്ടവയാണ്. എച്ച്പി4 റേസ് ആകട്ടെ ട്രാക്കിൽ മാത്രമേ ഇറക്കാനാകൂ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍