UPDATES

ഓട്ടോമൊബൈല്‍

അടുത്ത വര്‍ഷത്തോടെ ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

ഒക്ടോബറില്‍ BNVSAP പിടിമുറുക്കുന്നതോടെയാവും ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക.

ഇറ്റാലിയന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ഇന്ത്യന്‍ നിരത്തുകളോട് യാത്രപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ലീനിയ, ഗ്രാന്‍ഡ് പുന്തോ, അവഞ്ചൂറ, അബാര്‍ത്ത് പുന്തോ അടങ്ങുന്ന മികവുറ്റ മോഡല്‍ നിരയുണ്ടായിട്ടും വിപണിയില്‍ കത്തിക്കയറാന്‍ ഫിയറ്റിന് കഴിയുന്നില്ല, പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളും ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങളും ഇന്ത്യയില്‍ പിടിമുറുക്കുന്നതോടെ മുഴുവന്‍ കാറുകളെയും കമ്പനിക്ക് പരിഷ്‌കരിക്കേണ്ടതായി വരും. മാത്രവുമല്ല, മലിനീകരണ നീയന്ത്രണത്തിനായി ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നിര്‍ബന്ധമാക്കിയതും ഫിയറ്റിന്റെ പിന്‍വാങ്ങലിന് കാരണമാകുന്നുണ്ടെന്നാണ് സൂചന.

രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളോടും എബിഎസില്ലാത്ത മോഡലുകള്‍ എത്രയും പെട്ടെന്ന് വിറ്റുതീര്‍ക്കാന്‍ ഫിയറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2019 ഏപ്രില്‍ മുതല്‍ കാറുകളിലും എബിഎസ് നിര്‍ബന്ധമാവും. ഒക്ടോബറില്‍ BNVSAP പിടിമുറുക്കുന്നതോടെയാവും ഫിയറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക.

ഇന്ത്യയില്‍ നിന്നു വിടവാങ്ങുമെങ്കിലും രാജ്യാന്തര നിരയില്‍ ഫിയറ്റും എസ്യുവി ലോകത്തേക്കു കടക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങളുടെ പുതിയ ഫാസ്റ്റ്ബാക്ക് കൂപ്പെ ക്രോസ്ഓവര്‍ കോണ്‍സെപ്റ്റിനെ ഫിയറ്റ് അടുത്തിടെ അവതരിപ്പിക്കുകയുണ്ടായി.വിപണിയിലെ എസ്യുവി തരംഗം തിരിച്ചറിഞ്ഞ ഫിയറ്റ് ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്സ് എന്നിവര്‍ക്കുള്ള ഉത്തരമായാണ് ഫാസ്റ്റ്ബാക്കിനെ അവതരിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍