UPDATES

ഓട്ടോമൊബൈല്‍

ഇന്ത്യന്‍ നിരത്തുകളിലേക്ക് 1000 സിസി എന്‍ഫീല്‍ഡ് എത്തുന്നു

ഈ 1000 സിസി ബൈക്കിന്റെ പേര് കാര്‍ബെറി എന്‍ഫീല്‍ഡ് എന്നാണ്

ഇന്ത്യയിലെ യുവാക്കളുടെയും മുതിര്‍ന്നവരുടെയും വികാരമായ ടൂവീലറാണ് എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍. എന്‍ഫീല്‍ഡ് പുതിയതായി അവതരിപ്പിക്കുന്നത് 1000 സിസി എഞ്ചിനോട് കൂടിയ ബുള്ളറ്റാണ്. ഓസ്‌ട്രേലിയന്‍ കസ്റ്റം റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിര്‍മ്മാതാക്കളായ കാര്‍ബെറി മോട്ടോര്‍സൈക്കിള്‍സും ഇന്ത്യയുടെ റോയല്‍ എല്‍ഫീല്‍ഡും ചേര്‍ന്നുള്ള കസ്റ്റം ബൈക്കായിട്ടായിരിക്കും 1000 സി സി ബുള്ളറ്റ് എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ട് 500 സിസി എന്‍ഞ്ചിന്‍ ഉപയോഗിച്ച് വി ട്വിന്നാക്കി നിര്‍മിക്കുന്ന ഈ 1000 സിസി ബൈക്കിന്റെ പേര് കാര്‍ബെറി എന്‍ഫീല്‍ഡ് എന്നാണ്.

55 ഡിഗ്രി, എയര്‍കൂള്‍ഡ്, നാലു വാല്‍വ് എന്‍ജിന്‍ 52.2 ബിഎച്ച്പി കരുത്തും 82 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും. എന്‍ഞ്ചിനെ കൂടാതെ റോയല്‍ എന്‍ഫീല്‍ഡിന്റെ വിവിധ ഘടകങ്ങള്‍ 1000 സിസി ബൈക്കില്‍ ഉപയോഗിക്കുന്നുണ്ട്. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്. ബുള്ളറ്റിന്റെ ഒരു മോഡല്‍ ഇന്ത്യയില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. 4.96 ലക്ഷം രൂപയോളം എക്‌സ് ഫാക്ടറി വില വരുന്ന വാഹനത്തിന്റെ ബുക്കിങ് ഉടന്‍ ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ വാഹനം എന്നെത്തുമെന്നോ വിപണി വിലയുള്‍പ്പടെയുള്ള വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല.

കാര്‍ബറി മോട്ടോര്‍ സൈക്കിള്‍സിന്റെ ഉപജ്ഞേതാവ് ഓസ്‌ട്രേലിയന്‍ സ്വദേശിയായ പോള്‍ കാര്‍ബറി സ്വന്തം രാജ്യത്ത് നിരവധി ബൈക്കുകളുടെ നിര്‍മാണം നടത്തിയിരുന്നു. 2011-ല്‍ കാര്‍ബറി ബുള്ളറ്റിന്റെ നിര്‍മാണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ജസ്പ്രീത് സിംഗ് എന്ന ഹരിയാന സ്വദേശിയുമായി ചേര്‍ന്ന് സ്ഥാപിച്ച ഡീം എന്‍ഞ്ചി ആന്‍ഡ് മോഡിഫിക്കേഷന്‍സ് എന്ന കമ്പനിയിലൂടെ പോള്‍ വീണ്ടും കാര്‍ബറി ബുള്ളറ്റ് ഇറക്കുവാനാണ് പദ്ധതി. ഛത്തീസ്ഗഢീലുള്ള ബിലാഹിയിലായിരിക്കും നിര്‍മാണ ശാല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍