UPDATES

ഓട്ടോമൊബൈല്‍

ഇലക്ട്രിക് ബാറ്ററികളുടെ ജിഎസ്ടി കുറയ്ക്കാൻ കേന്ദ്രം; ഉൽപാദനം വർധിപ്പിക്കൽ ലക്ഷ്യം

നിലവിൽ 28 ശതമാനമാണ് ബാറ്ററിയുടെ ജിഎസ്ടി നിരക്ക്. ഇത് 12 ശതമാനമായി കുറയ്ക്കും.

സമ്പന്നരുടെ വീടുകളിലെ സെക്കൻഡ് കാർ എന്ന നിലയിലാണ് ഇന്ന് ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കപ്പെടുന്നതെന്നു പറയാം. ഇതു കൂടാതെയുള്ളത് ഇലക്ട്രിക് സാങ്കേതികത ചേർത്ത് നിർമിച്ച സാധാരണ ഇന്ധനത്തിൽ തന്നെ പ്രവർത്തിക്കുന്ന ഹൈബ്രി‍ഡ് കാറുകളാണ്. ഇവയാകട്ടെ താരതമ്യേന പ്രീമിയം നിലവാരത്തിൽ വരുന്നതിനാൽ‌ നിരത്തുകളിൽ എണ്ണത്തിൽ കുറവാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന നടപടി ഇതുവരെ രാജ്യം എടുത്തിട്ടില്ല എന്നുതന്നെ പറയണം. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മെട്രോ നഗരങ്ങൾ വിട്ടാൽ ബാറ്ററി ചാർജ് ചെയ്യാൻ കുടുങ്ങും.

ഇലക്ട്രിക് കാറുകൾക്ക് ഇളവുകൾ വേണമെന്ന കാർനിർമാതാക്കളുടെ ആവശ്യം ചെറിയ തോതിലെങ്കിലും പരിഗണിച്ചിരിക്കുകയാണ് സർക്കാരിപ്പോൾ. ഇലക്ട്രിക് കാറുകളിലെ ബാറ്ററികൾക്കുള്ള ജിഎസ്ടി നിരക്കിൽ ഇളവ് വരുത്തുമെന്നാണ് പുതിയ വിവരം.

നിലവിൽ 28 ശതമാനമാണ് ബാറ്ററിയുടെ ജിഎസ്ടി നിരക്ക്. ഇത് 12 ശതമാനമായി കുറയ്ക്കും.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രേവ ഇലക്ട്രിക് കാർ കമ്പനിയെ ഏറ്റെടുത്ത മഹീന്ദ്രയെക്കൂടാതെ ടാറ്റയും ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകള്‍ ഇറക്കുന്നുണ്ട്. നിരവധി ചെറു സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളും വിപണിയിലെത്തിക്കുന്നുണ്ട്. ഇവർക്കെല്ലാം ആശ്വാസമാകും പുതിയ തീരുമാനം.

അതെസമയം ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല. കമ്പനികൾ ചൈനയിൽ നിന്നും യുഎസ്സിൽ നിന്നും ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നുണ്ട് നിരവധി കമ്പനികൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍