UPDATES

ഓട്ടോമൊബൈല്‍

അധിക മൈലേജുമായി റെഡിഗോ എഎംടി

ക്ലച്ച് രഹിത  ഡ്രൈവിങ്  അനുഭവമാണ് എഎംടി നല്‍കുന്നത്    

കോംപാക്ട് ഹാച്ച്ബാക്കായ ഡാറ്റ്‌സണ്‍ റെഡിഗോയുടെ എഎംടി വകഭേദം വിപണിയിലെത്തി. ഒരു ലിറ്റര്‍ എന്‍ജിനുള്ള റെഡിഗോയിലാണ് ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍(എഎംടി) ലഭ്യമാക്കിയിരിക്കുന്നത്. ക്ലച്ച് രഹിത ഡ്രൈവിങ്  അനുഭവമാണ് എഎംടി നല്‍കുന്നത്.

മാന്വല്‍ ഗീയര്‍ ബോക്‌സുള്ള റെഡിഗോയെ അപേക്ഷിച്ച് 18,000 രൂപ അധികമാണ് എഎംടി വകഭേദത്തിനു വില. കൊച്ചിയിലെ എക്‌സ്‌ഷോറൂം വില- ടി (ഓപ്ഷന്‍) എഎംടി 3.80 ലക്ഷം രൂപ, എസ് എഎംടി 3.95 ലക്ഷം രൂപ.

ജപ്പാന്‍ കമ്പനി നിസാന്റെ ബജറ്റ് കാര്‍ ബ്രാന്‍ഡാണ് ഡാറ്റ്‌സണ്‍. ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റെനോയുടെ ഹാച്ച്ബാക്കായ ക്വിഡിന്റെ എന്‍ജിനും പ്ലാറ്റ്‌ഫോമുമാണ് ഡാറ്റ്‌സണ്‍ റെഡിഗോ ഹാച്ച്ബാക്കിന് ഉപയോഗിക്കുന്നത്. എന്നാല്‍ ക്വിഡില്‍ നിന്ന് വ്യത്യസ്തമായ എഎംടി സംവിധാനമാണ് റെഡിഗോയ്ക്കുള്ളത്. ക്വിഡിന് ഡാഷ്‌ബോര്‍ഡില്‍ ഉറപ്പിച്ച ഡയല്‍ തിരിച്ച് െ്രെഡവ് മോഡുകള്‍ തിരഞ്ഞെടുക്കാവുന്ന വിധമുള്ള സജ്ജീകരണമാണ്. ഓട്ടോമാറ്റിക്കായി മാത്രമേ ഇത് ഉപയോഗിക്കാനാവൂ.

"</p

എന്നാല്‍ ഡാറ്റ്‌സണ്‍ റെഡിഗോയ്ക്ക് ഡ്യുവല്‍ഡ്രൈവിങ് മോഡുണ്ട്. മാരുതിയുടെ എഎംടി ഹാച്ച്ബാക്കുകളിലേതുപോലെ മാന്വല്‍ മോഡിലും ഡ്രൈവ് ചെയ്യാം. പെട്ടെന്ന് വേഗമെടുക്കേണ്ട സാഹചര്യങ്ങളിലും കയറ്റം കയറുമ്പോഴും മാന്വല്‍ ഗീയര്‍ബോക്‌സിലേതുപോലെ ഗീയര്‍ മാറ്റിഡ്രൈവ് ചെയ്യാം. തിരക്കുനിറഞ്ഞ നഗരവീഥികളില്‍ വളരെ കുറഞ്ഞ വേഗത്തില്‍ ഓടിക്കാന്‍ സഹായിക്കുന്ന റഷ് അവര്‍ മോഡും റെഡിഗോയ്ക്കുണ്ട്. മണിക്കൂറില്‍ അഞ്ച് മുതല്‍ ആറ് കിലോമീറ്റര്‍ വേഗത്തില്‍ പോകാന്‍ റഷ് അവര്‍ മോഡിലേയ്ക്ക് മാറ്റിയാല്‍ മതി.

പൊക്കമുള്ളവര്‍ക്കും നന്നായി ഇണങ്ങുന്ന ഹാച്ച്ബാക്കായ റെഡിഗോ ഈ വിഭാഗത്തിലെ ഏറ്റവും ഗ്രൗണ്ട് ക്ലിയറന്‍സുള്ള മോഡലാണ്. 185 മില്ലീമീറ്ററാണ് റെഡിഗോയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ബ്‌ളൂടൂത്ത് ഓഡിയോ സിസ്റ്റം, സില്‍വര്‍ ഫിനിഷുള്ള ഡോര്‍ ഹാന്‍ഡിലുകള്‍ എന്നീ പുതിയ ഫീച്ചറുകള്‍ റെഡിഗോ എംഎംടിയ്ക്കുണ്ട്

"</p

ഡാറ്റ്‌സണ്‍ റെഡിഗോ എഎംടിയുടെ ഒരു ലീറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 68 ബിഎച്ച്പി 91 എന്‍എം ആണ് ശേഷി. അഞ്ച് സ്പീഡാണ് എഎംടി. മാന്വല്‍ ഗീയര്‍ബോക്‌സുള്ള റെഡിഗോയെക്കാള്‍ അര കിലോമീറ്റര്‍ അധിക മൈലേജ് എഎംടി മോഡലിനുണ്ട്. ലീറ്ററിന് 23 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. മാരുതി ആള്‍ട്ടോ എഎംടി, റെനോ ക്വിഡ് എഎംടി മോഡലുകളുമായാണ് റെഡിഗോ എഎംടി മത്സരിക്കുന്നത്. റൂബി റെഡ്, ലൈം ഗ്രീന്‍, ഗ്രേ, വൈറ്റ്, സില്‍വര്‍ എന്നീ ബോഡി നിറങ്ങളില്‍ റെഡിഗോ ലഭ്യമാണ്.

ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍