UPDATES

ഓട്ടോമൊബൈല്‍

കൊച്ചിയില്‍ ഓട്ടോറിക്ഷകളില്‍ മിന്നല്‍ പരിശോധനയുമായി ജില്ലാ കലക്ടര്‍

മിന്നല്‍ പരിശോധനയ്ക്കിടയില്‍ കൊച്ചിയില്‍ 41 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് .

ഓട്ടോ  ഡ്രൈവര്‍മാര്‍ക്ക് എതിരെയുള്ള വ്യാപക പരാതികളിലൊന്നാണ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും,മീറ്റര്‍ ഇല്ലാതെയുമൊക്കെയുള്ള ഓട്ടം. ഇതിനെതിരെ പരസ്യമായി പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുകയാണ്
ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള.

കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടയില്‍ കൊച്ചിയില്‍ ഇത്തരം നിരവധി ഓട്ടോ ഡ്രൈവര്‍മാരാണ് കുടുങ്ങിയത്. ഈ പരിശോധനയില്‍ 41 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത് .
ജില്ലാ കലക്ടര്‍ കൊച്ചിയില്‍ 240 ഓട്ടോറിക്ഷകളാണ് പരിശോധിച്ചത്.

ഇതില്‍ ടാക്സ് അടയ്ക്കാതെ ഓടിയ 15 ഓട്ടോകളെ പിടികൂടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത 12 ഓട്ടോകളും ലൈസന്‍സില്ലാത്ത രണ്ട് ഓട്ടോകളും മീറ്ററില്ലാതെ ഓടിയ 12 ഓട്ടോകളുമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു മിന്നല്‍ പരിശോധനയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍