UPDATES

ഓട്ടോമൊബൈല്‍

പുതിയ മാറ്റങ്ങളോടെ ഡ്രൈവിങ് ലൈസന്‍സും ആര്‍സി ബുക്കും

രാജ്യത്തുടനീളം ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റുമാകും നല്‍കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയമാറ്റം നിലവില്‍ വരും.

ഡ്രൈവിങ് ലൈസന്‍സിനും വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഇനി പുതിയ രൂപം. രാജ്യത്തുടനീളം ഒരേ നിറത്തിലും രൂപത്തിലുമുള്ള ലൈസന്‍സും സര്‍ട്ടിഫിക്കറ്റുമാകും നല്‍കുക. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയമാറ്റം നിലവില്‍ വരും.നിലവില്‍ ഓരോ സംസ്ഥാനത്തും ഓരോ രീതിയിലുള്ള ഡ്രൈവിങ് ലൈസന്‍സുകളും ആര്‍സി ബുക്കുകളുമാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇവ ഏകീകരിക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്. ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവ ഏകീകരിക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചു.

നിലവിലെ പേപ്പര്‍ രൂപത്തില്‍ നിന്ന് ലൈസന്‍സും ആര്‍സി ബുക്കും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്കാണ് മറ്റുന്നത്.ലൈസന്‍സിലും സര്‍ട്ടിഫിക്കറ്റിലുമുള്ള ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വാഹനത്തിന്റെയും വാഹനമോടിക്കുന്നയാളുടെയും മുന്‍കാല വിവരങ്ങളും പുതിയ കാര്‍ഡിലുടെ ലഭ്യമാക്കും.അവയവ ദാനത്തിനുള്ള ഡ്രൈവറുടെ സമ്മതവും ഭിന്നശേഷിയുള്ളവരെങ്കില്‍ അതും, വാഹനത്തിന്റെയും ഡ്രൈവറുടെയും പത്ത് വര്‍ഷം വരെയുള്ള വിവരങ്ങളും പുതിയകാര്‍ഡിലുടെ ലഭ്യമാകുക. ഇതില്‍ ലൈസന്‍സ് ഉടമ നേരിട്ട ശിക്ഷ നടപടി, പിഴ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഉണ്ടാക്കും.

ക്യൂ ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം, മൈക്രോലൈന്‍, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ചേ പാറ്റേണ്‍ തുടങ്ങി ആറ് സുരക്ഷാ സംവിധാനങ്ങളാണ് പുതിയ ലൈസന്‍സിലും ആര്‍സി ബുക്കിലും ഒരുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍