UPDATES

ഓട്ടോമൊബൈല്‍

85 കുതിരകളെ പൂട്ടിയ ഡുകാട്ടി സ്ക്രാമ്പ്‌ലർ 1100 ഇന്ത്യയിലെത്തി; വിലയും വിവരങ്ങളും

1,079 സിസി ശേഷിയുള്ള വലിയ എൻജിനാണ് ഡുകാട്ടി സ്ക്രാമ്പ്‌ലർ 1100 മോഡലിലുള്ളത്.

ഡുകാട്ടി സ്ക്രാമ്പ്‌ലർ 1100 ഇന്ത്യൻ വിപണിയിലെത്തിച്ചേർന്നു. 10.91 ലക്ഷത്തിലാണ് ഈ മോട്ടോർസൈക്കിളിന്റെ ഷോറൂം വില തുടങ്ങുന്നത്. ഇന്ത്യയിലെ സ്ക്രാമ്പ്‌ലർ‌ ഫാമിലി അംഗങ്ങളിൽ ഏറ്റവും മികച്ച സ്പെസിഫിക്കേഷനുകളുള്ള വാഹനമാണിത്.

മൂന്ന് വേരിയന്റുകളിൽ ഈ ലിറ്റർ ക്ലാസ് മോട്ടോർസൈക്കിൾ ലഭിക്കും. സ്റ്റാൻഡേഡ് പതിപ്പിന്റെ വിലയാണ് 10.91 ലക്ഷം. സ്ക്രാമ്പ്‌ലർ 1100 സ്പെഷ്യൽ ആണ് മറ്റൊരു വേരിയന്റ്. ഈ വേരിയന്റിന് 11.12 ലക്ഷമാണ് വില. സ്ക്രാമ്പ്‌ലർ സ്പോർട് എന്ന അടുത്ത വേരിയന്റിന് 11.42 ലക്ഷം രൂപ വിലവരും.

1,079 സിസി ശേഷിയുള്ള വലിയ എൻജിനാണ് ഡുകാട്ടി സ്ക്രാമ്പ്‌ലർ 1100 മോഡലിലുള്ളത്. ഈ എൻജിൻ 85 കുതിരശക്തി ഉൽപാദിപ്പിക്കുന്നു. 88 എൻഎം ആണ് ഈ എൻജിന്റെ ടോർക്ക്. എൻജിനോടൊപ്പം ഒരു 6 സ്പീഡ് ഗിയര്‍ബോക്സ് ചേർത്തിരിക്കുന്നു.

മൂന്ന് റൈഡിങ് മോഡുകളിൽ ഈ സൂപ്പർബൈക്കിനെ കൊണ്ടുനടക്കാം. ആക്ടിവ്, ജേണി, സിറ്റി എന്നിങ്ങനെ. ആക്ടിവ് റൈഡിങ് മോഡിൽ ഫുൾ ത്രോട്ടിൽ അനുഭവിക്കാം. 85 കുതിരകളുടെ കരുത്ത് എന്തെന്ന് തിരിച്ചറിയാം.

ജേണി മോഡിലും 85 കുതിരശക്തി പുറത്തുവരുമെങ്കിലും ത്രോട്ടിൽ റെസ്പോൺസ് താരതമ്യേന കുറയും. സിറ്റി മോഡിൽ റൈഡ് ചെയ്യുമ്പോൾ 75 കുതിരശക്തിയാണ് ഉൽപാദിപ്പിക്കപ്പെടുക. പവർ ഡെലിവറി താരതമ്യേന സ്മൂത്തായിരിക്കും. ഈ മോഡ് നഗരങ്ങളിലെ തിരക്കുകളിലും ഉപയോഗിക്കണം എന്നാണ് സങ്കൽപം.

ഫോർ ലെവൽ‌ ട്രാക്ഷന്‍ കൺട്രോൾ, ബോഷിന്റെ എബിഎസ് സംവിധാനം തുടങ്ങിയ മികച്ച സുരക്ഷാ സന്നാഹങ്ങൾ ബൈക്കിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍