UPDATES

ഓട്ടോമൊബൈല്‍

മാരുതി സുസുകിയുടെ എര്‍ട്ടിഗ സിഎന്‍ജി ആറ് മാസത്തിനുള്ളില്‍ എത്തും

പുതിയ എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

പുതിയ മാരുതി സുസുകി എര്‍ട്ടിഗയുടെ സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) വേരിയന്റ് ആറ് മാസത്തിനുള്ളില്‍ വിപണിയിലെത്തും. പെട്രോള്‍, ഡീസല്‍ പവര്‍ട്രെയ്‌നുകളില്‍ രണ്ടാം തലമുറ എര്‍ട്ടിഗ കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിച്ചത്. എന്നാല്‍ സിഎന്‍ജി വേരിയന്റ് പുറത്തിറക്കിയിരുന്നില്ല. പുതിയ എര്‍ട്ടിഗ സിഎന്‍ജി ആറ് മാസത്തിനുള്ളില്‍ വിപണിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ മാരുതി സുസുകി. നിലവിലുണ്ടായിരുന്ന സിഎന്‍ജി എര്‍ട്ടിഗ വലിയ തോതില്‍ വിറ്റുപോയിരുന്നു.

2018 മോഡല്‍ മാരുതി സുസുകി എര്‍ട്ടിഗ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. 7.74 ലക്ഷം (ബേസ് എല്‍എക്‌സ്‌ഐ പെട്രോള്‍ വേരിയന്റ്) മുതല്‍ 10.90 ലക്ഷം രൂപ (ടോപ് ഇസഡ്എക്‌സ്‌ഐ പ്ലസ് ഡീസല്‍ വേരിയന്റ്) വരെയാണ് എംപിവിയുടെ ഡെല്‍ഹി എക്‌സ് ഷോറൂം വില. മഹീന്ദ്ര മറാറ്റ്‌സോ, ഹോണ്ട ബിആര്‍-വി ഉള്‍പ്പെടെയുള്ളവരാണ് പുതിയ എര്‍ട്ടിഗയുടെ എതിരാളികള്‍. സിഎന്‍ജി വേരിയന്റുകളിലും സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇരട്ട ബാറ്ററി സംവിധാനവും തുടര്‍ന്നും നല്‍കിയേക്കും.

പുതിയ എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിന്‍ 105 എച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എസ്എച്ച്വിഎസ് സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കിയിരിക്കുന്നു. ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സിസ്റ്റത്തിനായി ഇരട്ട ബാറ്ററികളും ടോര്‍ക്ക് അസിസ്റ്റ് ഫംഗ്ഷനും നല്‍കിയതോടെ 19.34 കിലോമീറ്ററാണ് പുതിയ എംപിവിയുടെ ഇന്ധനക്ഷമത. മുന്‍ തലമുറ പെട്രോള്‍-മാന്വല്‍ എര്‍ട്ടിഗയുടെ ഇന്ധനക്ഷമത 17.50 കിലോമീറ്ററായിരുന്നു. അതേസമയം മുന്‍ എര്‍ട്ടിഗ ഉപയോഗിച്ചിരുന്ന അതേ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ എര്‍ട്ടിഗയുടെ ഡീസല്‍ വേര്‍ഷന്‍ തുടര്‍ന്നും ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 90 എച്ച്പി കരുത്ത് പുറപ്പെടുവിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍