UPDATES

ഓട്ടോമൊബൈല്‍

ഫാന്‍സി നമ്പറുകളുടെ ഓണ്‍ലൈന്‍ ലേലം ; ലക്ഷങ്ങള്‍ വിലമതിക്കാറുള്ള ഒന്നാംനമ്പറിന് വെറും ഒരുലക്ഷം രൂപ മാത്രം

ലേലവ്യവസ്ഥകള്‍ കര്‍ശനമാക്കിയശേഷം തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലേലത്തുകയാണ് ഇത്തവണ കിട്ടിയത്.

ഫാന്‍സി നമ്പറിന്റെ ഓണ്‍ലൈന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കാറുള്ള ഒന്നാംനമ്പര്‍ ലേലത്തില്‍ പോയത് വെറും ഒരുലക്ഷം രൂപയ്ക്കാണ്.സാധരാണയായി ഫാന്‍സി നമ്പര്‍ ലേലം വിളിയിലൂടെ ലക്ഷങ്ങളുടെ ലാഭമാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.

കെ.എല്‍. 01 സി.എല്‍ 01 -ന് അടിസ്ഥാനവിലയായ ഒരുലക്ഷം രൂപമാത്രമാണ് സര്‍ക്കാരിന് ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ വത്സലന്‍ ആണ് വെറും ഒരുലക്ഷം രൂപയ്ക്ക് ഈ നമ്പര്‍ ലഭിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഓണ്‍ലൈനില്‍ ലേലം ഉറപ്പിച്ചത്.

ലേലവ്യവസ്ഥകള്‍ കര്‍ശനമാക്കിയശേഷം തിരുവനന്തപുരം ആര്‍.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലേലത്തുകയാണ് ഇത്തവണ കിട്ടിയത്.തിങ്കളാഴ്ച നടന്ന ഓണ്‍ലൈന്‍ ലേലം ആകെ സര്‍ക്കാരിന് ഫലത്തില്‍ നഷ്ടക്കച്ചവടമായി. 98 നമ്പരുകള്‍ ലേലം ചെയ്തപ്പോള്‍ അടിസ്ഥാന വിലയ്ക്ക് പുറമെയായി ലഭിച്ചത് 1.93 ലക്ഷം രൂപ മാത്രം. സി.എല്‍. ശ്രേണിയിലെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ഉള്‍പ്പെടെ ആവശ്യക്കാര്‍ ഏറെയുള്ള നമ്പരുകളെല്ലാം ലേലം ചെയ്തെങ്കിലും സര്‍ക്കാരിന് കാര്യമായ ലാഭമൊന്നും ലഭിച്ചില്ല. സി കെയിലെ 9999 ഉള്‍പ്പെടെയുള്ള നമ്പരുകള്‍ കാര്യമായ മത്സരമില്ലാതെ ലേലത്തില്‍പോയത്.

ഓണ്‍ലൈന്‍ലേലമായിരുന്നെങ്കിലും ഒരാള്‍ മാത്രമാണ് നമ്പര്‍ ബുക്ക് ചെയ്തിരുന്നത്. എതിരാളികളില്ലതെയാണ് അരുണ്‍ ഒന്നാം നമ്പര്‍ സ്വന്തമാക്കിയത്. രാജ്യവ്യാപകകേന്ദ്രിത വാഹനരജിസ്‌ട്രേഷന്‍ സംവിധാനമായ വാഹനിലേക്ക് മാറിയശേഷം ആദ്യമായിട്ടാണ് ഒന്നാംനമ്പര്‍ ബുക്കുചെയ്യാന്‍ അവസരമുണ്ടായത്. ഇതിന് തൊട്ടുമുമ്പുള്ള കെ.എല്‍ 01 സി.കെ 01 എന്ന നമ്പരിന് 31 ലക്ഷം രൂപയാണ് ലഭിച്ചത്.

ഓണ്‍ലൈനായി നമ്പര്‍ ബുക്കിങ്ങിനുവേണ്ട പ്രധാന രേഖ താത്കാലിക പെര്‍മിറ്റാണ്. എന്നാല്‍ വാഹന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നിനുമുമ്പ് ഉപയോഗിച്ചിരുന്ന സ്മാര്‍ട്ട് മൂവ് എന്ന സോഫ്റ്റ് വെയറില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതാണ് ഇവര്‍ക്ക് വിനയായത്. സ്മാര്‍ട്ട് മൂവില്‍ വിതരണം ചെയ്ത താത്കാലിക പെര്‍മിറ്റ് വാഹന്‍ സംവിധാനത്തില്‍ ഈ താത്കാലിക പെര്‍മിറ്റ് സ്വീകരിക്കാത്തതിനാലാണ് പലര്‍ക്കും പിന്മാറേണ്ടി വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍