UPDATES

ഓട്ടോമൊബൈല്‍

ഫോര്‍ഡ് ആസ്പൈറിന്റെ പുതിയ സിഎന്‍ജി പതിപ്പ് വിപണിയില്‍

കിലോമീറ്ററിന് 46 പൈസ മാത്രമാണ് പുതിയ കാറിന്റെ മെയിന്റനന്‍സ് ചിലവ്.

ആസ്പൈറിന്റെ പുതിയ സിഎന്‍ജി പതിപ്പ് ഫോര്‍ഡ് പുറത്തിറക്കി.കിലോമീറ്ററിന് 46 പൈസ മാത്രമാണ് പുതിയ കാറിന്റെ മെയിന്റനന്‍സ് ചിലവ്. ആസ്പൈര്‍ സിഎന്‍ജി എഡിഷന് പരിപാലന ചിലവുകളും കുറവാണെന്ന് ഫോര്‍ഡ് പറയുന്നു. ആസ്പൈര്‍ സിഎന്‍ജിയില്‍ രണ്ടുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റി ഉടമകള്‍ക്ക് ലഭിക്കും. ആവശ്യാനുസരണം മാത്രം സിലിണ്ടറിലേക്ക് വാതകം കടത്തിവിടാന്‍ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിലുള്ള സിഎന്‍ജി കിറ്റിന് കഴിയും. സിഎന്‍ജി ഗ്യാസ് സിലിണ്ടറിന്റെ ഭാരം മുന്‍നിര്‍ത്തി പ്രത്യേക മുന്‍ സ്റ്റബിലൈസര്‍ ബാര്‍ ആസ്പൈര്‍ സിഎന്‍ജിയില്‍ ഒരുങ്ങുന്നുണ്ട്.

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോ എന്നിവയണ് ഫോര്‍ഡ് ആസ്പൈറിന്റെ വിശേഷണങ്ങള്‍.അതുപേലെ തന്നെ സ്റ്റാന്‍ഡേര്‍ഡ് ആംബിയന്റ്, ട്രെന്‍ഡ് പ്ലസ് വകഭേദങ്ങളിലെ മുഴുവന്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒന്നുവിടാതെ പുതിയ ആസ്പൈര്‍ സിഎന്‍ജി മോഡലുകളിലുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി കിറ്റിന്റെ പിന്തുണയില്‍ 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സിനുള്ളത്.

ഗുജറാത്തിലെ സാനന്ത് ശാലയില്‍ നിന്നാണ് ആസ്പൈര്‍ സിഎന്‍ജി മോഡലുകള്‍ കമ്പനി പുറത്തിറക്കുന്നത്. 6.27 ലക്ഷം രൂപയാണ് പുതിയ ഫോര്‍ഡ് ആസ്പൈര്‍ സിഎന്‍ജി ആംബിയന്റ് മോഡലിന് വില. ട്രെന്‍ഡ് പ്ലസ് വകഭേദത്തിന് വില 7.12 ലക്ഷം രൂപ. പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പുകള്‍ക്ക് 42,000 രൂപ വരെ വില കൂടുതലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍