UPDATES

ഓട്ടോമൊബൈല്‍

കുഞ്ഞന്‍ എസ്‌യുവിയുമായി മാരുതി വരുന്നു

കണ്‍സപ്റ്റ് രൂപമായ ഫ്യൂച്ചര്‍ എസിനെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പ്രദര്‍ശിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കിയില്‍ നിന്ന് ഇനി കാത്തിരിക്കാനുള്ളത് ഒരു കുട്ടി എസ് യുവിയാണ്. ഇതിന്റെ കണ്‍സപ്റ്റ് രൂപമായ ഫ്യൂച്ചര്‍ എസിനെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി പ്രദര്‍ശിപ്പിച്ചു. മഹീന്ദ്ര കെയുവി 100 യുമായി മത്സരിക്കുന്ന ചെറു എസ് യുവിയായാണ് ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റ് രൂപാന്തരപ്പെടുക.

നിലവില്‍ മാരുതിയുടെ ഏക എസ് യുവി മോഡലായ വിറ്റാര ബ്രെസയുടെ താഴെയായിരിക്കും ഈ മോഡലിന്റെ സ്ഥാനം. തനി എസ് യുവി ലുക്കുള്ള ഫ്യൂച്ചര്‍ എസിന് അത്യാധുനിക രൂപകല്‍പ്പന ശൈലിയാണ്. മാരുതി ഇഗ്‌നിസിനൊപ്പം നില്‍ക്കും നീളവും വീല്‍ബേസും. ഹേര്‍ട്ടെക്ട് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന എസ് യുവിയ്ക്ക് തുടക്കത്തില്‍ പെട്രോള്‍ എന്‍ജിന്‍ വകഭേദം മാത്രമാണുണ്ടാകുക. മാരുതി സ്വന്തമായി വികസിപ്പിക്കുന്ന 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും പിന്നീട് ഈ മോഡലിന് ഉപയോഗിക്കും.

"</p

2020 ഏപ്രിലില്‍ പ്രാബല്യത്തിലാകുന്ന ഭാരത് സ്‌റ്റേജ് ആറ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും ഈ ഡിസല്‍ എന്‍ജിന്‍. ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റിന്റെ രൂപകല്‍പ്പന നടത്തിയത് ഇന്ത്യയിലാണ്. മാരുതി സുസൂക്കിയിലെ ആറ് അംഗ ടീം ഒരു വര്‍ഷത്തിലേറെ കാലം കൊണ്ടാണ് രൂപകല്‍പ്പന പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഫ്യൂച്ചര്‍ എസ് കണ്‍സപ്റ്റിന്റെ ബോഡി നിര്‍മിച്ചത് വിദേശത്താണ്.

"</p "</p
ഐപ് കുര്യന്‍

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍