UPDATES

ഓട്ടോമൊബൈല്‍

ജി എസ് ടി: ലാന്‍ഡ് റോവര്‍ എസ് യു വിയുടെ വില കുതിക്കും

കാറുകള്‍ക്ക് പ്രത്യേക സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തിരുമാനിച്ചതാണ് വില വര്‍ദ്ധനവിനു കാരണം

കാറുകളുടെ ബ്രാന്‍ഡുകളില്‍ ലാന്‍ഡ് റോവറിനാണ്‌ ജിഎസ്ടി ഏറ്റുവും കൂടുതല്‍ ബാധിക്കുകയെന്നാണ് വിപണിയില്‍ നിന്നുളള റിപ്പോര്‍ട്ട്. കുറഞ്ഞ സെസില്‍ വരുന്ന നാലു മീറ്റര്‍ നീളമുളളവയാണ് ലാന്‍ഡ് റോവര്‍ എസ് യു വി കാറുകളെങ്കിലും വില വര്‍ദ്ധനവുണ്ടാവുമെന്നാണ് ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രി നല്‍കുന്ന സൂചന. പുതുതായി കമ്പനി ഇറക്കിയ ഡിസ്‌കവറി കാറിനും ജിഎസ്ടി ബാധിച്ചേക്കും. മൂന്ന് ലിറ്റര്‍ പെട്രോള്‍ എഞ്ചിനുള്ളപുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി കാറിനു ശരിയായ വില 68.05-84.43 ലക്ഷം രൂപയാണ്.

എന്നാല്‍ ജിഎസ്ടി കൂടി കണക്കിലെടുക്കുമ്പോള്‍ അത് 71.38-88.56 ലക്ഷമായി ഉയരും. പുതിയ ലാന്‍ഡ് റോവറിന്റെ ഡീസല്‍ എഡിഷനുപോലും വില വര്‍ദ്ധനവുണ്ടാവുമെന്നാണ് വിപണിയില്‍ നിന്നുളള വിവരം. 78.37 ലക്ഷം രൂപ വിലയുണയുണ്ടായിരുന്ന ഡീസല്‍ എഡിഷനു ജിസ്ടിക്കു ശേഷം ഒരു കോടി രൂപയായി വില വര്‍ദ്ധനവുണ്ടായി.

ഇന്ത്യന്‍ വിപണിയിലെത്തുന്ന ലാന്‍ഡ് റോവറിന്റെ എല്ലാ എസ് യു വി കാറുകള്‍ക്കും വില വര്‍ദ്ധിച്ചതായി കമ്പനി അധികൃതര്‍ അറിയിച്ചതായി ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യ്തു. കാറുകള്‍ക്ക് പ്രത്യേക സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തിരുമാനിച്ചതാണ് വില വര്‍ദ്ധനവിനു കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍