UPDATES

ഓട്ടോമൊബൈല്‍

ഡെസ്റ്ററിനും ക്രെറ്റയ്ക്കും വെല്ലുവിളിയുമായി ജീപ്പ്; വില 10 ലക്ഷം

ഹ്യൂണ്ടായി ക്രെറ്റ, ഡെസ്റ്റർ തുടങ്ങിയ വാഹനങ്ങൾക്ക് വെല്ലുവിളിയായി തന്നെയാണ് റെനഗേഡ് എത്തുന്നത്.

അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പ് ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ കോംപാക്ട് എസ്‌യുവി സെഗ്മന്റിലേക്ക് ചെറുവാഹനവുമായി എത്തുന്നു. ഇന്ത്യയിൽ നിർമ്മിച്ച് പുറത്തിറക്കിയ കോംപസിന് ശേഷം റെനഗേഡിനെയാണ് കമ്പനി വിപണിയിൽ അവതരിപ്പിക്കുന്നത്.

ഹ്യൂണ്ടായി ക്രെറ്റ, ഡെസ്റ്റർ തുടങ്ങിയ വാഹനങ്ങൾക്ക് വെല്ലുവിളിയായി തന്നെയാണ് റെനഗേഡ് എത്തുന്നത്.
എസ്‌യുവിയായ കോംപസിന്റെ വരവിനു ശേഷമേ റെനഗേഡ് ഇന്ത്യൻ നിരത്തുകളിൽ വരുമെന്നാണ് കമ്പനിയിൽ നിന്ന് കിട്ടുന്ന സൂചനകൾ.

കോംപസിന്റെ അതേ നീളവും (4232mm) വീതിയും (2023mm) തന്നെയാണ് റെനഗേഡിനും ഉള്ളത്. ഈ സീരീസിലുള്ള ക്രെറ്റയുമായി താരതമ്യം ചെയ്യുമ്പോൾ 40mm നീളവും 242 mm വീതിയും കൂടുതലാണ് റെനഗേഡിന്.

കോംപസിൽ ഉപയോഗിച്ചിരിക്കുന്ന എൻജിൻ തന്നെയാണ് റെനഗേഡിലും ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ കരുത്തിൽ നേരിയ വ്യത്യാസം കാണുമെന്നു പ്രതീക്ഷിക്കാം. 140 കുതിരശക്തിയുള്ള 1.4 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. വരും ദിനങ്ങളിൽ റെനഗേഡ് ഇന്ത്യൻ നിരത്തുകളിൽ നിറസാന്നിധ്യമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

സിജി പ്രസന്നന്‍

സിജി പ്രസന്നന്‍

മെക്കാനിക്കല്‍ എഞ്ചിനിയര്‍, ചെങ്ങന്നൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍