UPDATES

ഓട്ടോമൊബൈല്‍

ഹീറോ ഡെസ്റ്റിനി 125 അവതരിപ്പിച്ചു : സെഗ്മെന്റിൽ മത്സരം മുറുകുന്നു.

ഈ പുത്തൻ മോഡൽ വിഎക്സ്, എൽഎക്സ് എന്നിങ്ങനെ രണ്ടു പതിപ്പുകളിൽ ലഭ്യമാണ്.

125 സിസിയുടെ സ്കൂട്ടറുമായി നിരവധി നിർമാതാക്കൾ രംഗത്തുണ്ട്. ഈയവസരത്തിലാണ് ഹീറോ പുതിയ ഡെസ്റ്റിനി 125 പുറത്തിറക്കിയിരിക്കുന്നത്. നടപ്പുവർഷം തന്നെ ഒരു ഓട്ടോമോട്ടീവ് ഷോയിൽ ഹീറോ ഡെസ്റ്റിനി സ്കൂട്ടർ പ്രദർശിപ്പിച്ചിരുന്നു. അന്നത്തേതിൽ നിന്ന് ഡിസൈനിൽ പ്രകടമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, യുഎസ്‌ബി ചാർജിങ് പോർട്ട്, എക്‌സ്റ്റേണൽ ഫ്യൂവൽ ക്യാപ് തുടങ്ങിയവ ഡെസ്റ്റിനിയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ സ്‌പ്ലെൻഡർ ഐ സ്മാർടിന്റെ സമാനമായി സ്റ്റാർട്ട് സ്റ്റോപ്പ് ബട്ടണും ഘടിപ്പിച്ചിട്ടുണ്ട്.

“125 സിസി വിഭാഗത്തിലാണ് ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാത്രമല്ല വിവിധ ഇനത്തിലുള്ള സ്കൂട്ടറുകൾ അവതരിപ്പിക്കുക എന്ന ആശയമാണ്‌ ഞങ്ങൾ ഇപ്പോൾ പിന്തുടരുന്നത്. ഇതിനെ തുടർന്ന് ഡെസ്ടിനി 125 അവതരിപ്പിച്ചിരിക്കുകയാണ്. ഈ വർഷം അവസാനത്തോടുകൂടി ഞങ്ങൾ പുതിയ മോഡൽ സ്കൂട്ടർ അവതരിപ്പിക്കും.” ഹീറോ മോട്ടോകോർപിന്റെ ആഗോള പ്രോഡക്റ്റ് പ്ലാനെർ മാലോ ലെ മാസൺ പറഞ്ഞു.

പ്രൗഢമായ മെറ്റൽ ബോഡിയും ടെയിൽ ലാംപും ഡെസ്റ്റിനിയുടെ സ്റ്റൈലിംഗ് മികവിനെയാണ് എടുത്തുകാണിക്കുന്നത്. 125 സിസിയുടെ എയർ കൂൾഡ് ഫോർ സ്ട്രോക്ക് മോട്ടോർ ആണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. 6750 ആർപിഎമ്മിൽ 8.7 ബിഎച്ച്പിയും 5000 ആർപിഎമ്മിൽ 10.2 എൻഎമ്മും ഉല്പാദിപ്പിക്കാൻ ഇതിനു കഴിയും. മുന്നിൽ നൽകിയിട്ടുള്ള ടെലിസ്കോപിക് ഫോർക്കും പിന്നിൽ പിടിപ്പിച്ചിട്ടുള്ള മോണോഷോക്ക് യൂണിറ്റുമാണ് വാഹനത്തിന്റെ സസ്പെൻഷൻ സംവിധാനം.

ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സംവിധാനം, ഡ്യൂവൽ സീറ്റ് ടോൺ, ബൂട്ട് ലൈറ്റ്, കോമ്പിനേഷൻ ലോക്ക്, സർവീസ് റിമൈൻഡർ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഡെസ്റ്റിനി 125നു ഉണ്ട്. 155 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള ഈ മോഡലിനു 1154 എംഎം ഉയരവും 1245 എംഎം വീൽബേസും ഉണ്ട്. കൂടാതെ 111.5 കിലോഗ്രാം ഭാരവും ഉണ്ട്.

ഈ പുത്തൻ മോഡൽ വിഎക്സ്, എൽഎക്സ് എന്നിങ്ങനെ രണ്ടു പതിപ്പുകളിൽ ലഭ്യമാണ്. വിഎക്‌സിനു 54,650/- രൂപയാണ് ഷോറൂം വില. എന്നാൽ എൽഎക്‌സിന് 57,500/- രൂപയാണ് കണക്കാക്കിയിരുന്ന വില. ഡെസ്റ്റിനി 125ന്റെ വരവോടെ സുസൂകി അക്സസ്സ് 125, ടിവിഎസ് എൻ ടോർഖ്, ഹോണ്ട ആക്ടിവ തുടങ്ങിയ മോഡലുകൾക്ക് പുതിയതൊരു എതിരാളി കൂടി എത്തുകയാണ്.

ഷെറിന്‍ ഷിഹാബ്‌

ഷെറിന്‍ ഷിഹാബ്‌

സ്വതന്ത്രമാധ്യമ പ്രവര്‍ത്തക. ആലുവ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍